ഇന്ത്യന്‍ വനിതകളുടെ ദക്ഷിണാഫ്രിക്കന്‍ പര്യടനം, ആദ്യ മത്സരത്തില്‍ ഇന്ത്യ ബാറ്റിംഗ് തിരഞ്ഞെടുത്തു

- Advertisement -

ദക്ഷിണാഫ്രിക്കയില്‍ മൂന്ന് ഏകദിനങ്ങളും അഞ്ച് ടി20 മത്സരങ്ങളും കളിക്കാനൊരുങ്ങുന്ന ഇന്ത്യന്‍ വനിത ടീമിന്റെ ആദ്യ മത്സരം ഇന്ന്. ആദ്യ ഏകദിനം ഡയമണ്ട് ഓവലില്‍ ഇന്ന് ഉച്ചയ്ക്ക് ഇന്ത്യന്‍ സമയം 1.30യ്ക്ക് ആരംഭിക്കും. ഇന്ത്യന്‍ ടീമിനെ മിത്താലി രാജാണ് നയിക്കുന്നത്. ദക്ഷിണാഫ്രിക്കയുടെ നായക സ്ഥാനം ഡേന്‍ വാന്‍ നീകെര്‍ക്കിനാണ് സ്വന്തം. ഇന്ത്യന്‍ ടീമില്‍ ഇടം പിടിച്ച യുവ താരം ജമീമ റോഡ്രിഗസിലാണ് ആരാധകരുടെ മുഴുവന്‍ ശ്രദ്ധയും.

മത്സരത്തില്‍ ടോസ് നേടിയ ഇന്ത്യ ബാറ്റിംഗ് തിരഞ്ഞെടുത്തു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement