അനസ് ആദ്യ ഇലവനിൽ, എ ടി കെ ഹൈദരബാദ് പോരിന്റെ ലൈനപ്പ് അറിയാം

- Advertisement -

ഐ എസ് എൽ ആറാം സീസണിൽ ഇന്ന് നടക്കുന്ന മത്സരത്തിന്റെ ലൈനപ്പ് പ്രഖ്യാപിച്ചു. ഇന്ന് കൊൽക്കത്തയിൽ നടക്കുന്ന മത്സരത്തിൽ എ ടി കെ കൊൽക്കത്തയും ഹൈദരബാദ് എഫ് സിയുമാണ് ഏറ്റുമുട്ടുന്നത്. ആദ്യ മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സിനോട് തോറ്റ ടീമിൽ നിന്ന് മാറ്റങ്ങളുമായാണ് എ ടി കെ ഇറങ്ങുന്നത്. എ ടി കെ നിരയിൽ മലയാളി സെന്റർ ബാക്ക് അനസ് എടത്തൊടിക ഇന്ന് ഇറങ്ങും. സസ്പെൻഷൻ കാരണം അനസിന് ആദ്യ മത്സരം നഷ്ടമായിരുന്നു.

ഹൈദരാബാദ് ടീമിന്റെ ബെഞ്ചിൽ മലയാളി യുവതാരം ഗനി നിഗം അഹമ്മദും ഇടം പിടിച്ചിട്ടുണ്ട്. ഗനിയുടെ അരങ്ങേറ്റം ഇന്ന് കാണാൻ കഴിഞ്ഞേക്കും.

എ ടി കെ; അരിന്ദം, പ്രബിർ, അനസ്, അഗസ്റ്റിൻ, പ്രിതം, മക്ഹ്യൂ, ഹെർണാണ്ടസ്, ജയേഷ്, സൂസൈരാജ്, വില്യംസ്, റോയ് കൃഷ്ണ

ഹൈദരബാദ്; കമൽ ജിത്, ഗുർതെജ്, ആശിഷ്, മാത്യു, സാഹിൽ, ഗോമസ്, ആദിൽ, നിഖിൽ, മാർസെലോ, ബാർനെസ്, റോബിൻ സിംഗ്

Advertisement