ഇന്ത്യ 181ന് ഓളൗട്ട്!! തിളങ്ങിയ ഇഷൻ കിഷൻ മാത്രം

Newsroom

ഇന്ത്യ വെസ്റ്റിൻഡീസ് പരമ്പരയിലെ രണ്ടാം ഏകദിനത്തിൽ ഇന്ത്യക്ക് ബാറ്റിംഗ് തകർച്ച. ഇന്ന് ആദ്യം ബാറ്റു ചെയ്ത ഇന്ത്യ 181 റണ്ണിന് ഓളൗട്ട് ആയി. ക്യാപ്റ്റൻ രോഹിത് ശർമ്മയും വിരാട് കോഹ്ലിയും ഇന്ന് ടീമിൽ ഉണ്ടായിരുന്നില്ല. ഓപ്പണിംഗ് വിക്കറ്റിൽ ഇന്ന് ഇഷൻ കിഷനും ഗില്ലും ചേർന്ന് 90 റൺസ് ചേർത്തു. പക്ഷെ അതിനു ശേഷം ഇന്ത്യൻ ബാറ്റിംഗ് തകർന്നു.

ഇന്ത്യ 23 07 29 21 08 13 880

34 റൺസ് എടുത്ത ഗിൽ ആദ്യം പുറത്തായി.55 റൺസ് എടുത്ത് തുടർച്ചയായി രണ്ടാം ഇന്നിങ്സിലും അർധ സെഞ്ച്വറി നേടിയ ഇഷൻ കിഷൻ പിന്നാലെ കളം വിട്ടു‌. സ്ഥാനക്കയറ്റം കിട്ടിയ അക്സർ പട്ടേൽ ഒരു റൺ എടുത്ത് പുറത്തായി.

ക്യാപ്റ്റൻ ഹാർദ്ദിക് പാണ്ഡ്യ 7 റൺസ് എടുത്തും പിന്നാലെ സഞ്ജു സാംസൺ 9 റൺ എടുത്തും പുറത്തായി. ആദ്യ ഏകദിനത്തിൽ അവസരം കിട്ടാതിരുന്ന സഞ്ജുവിന് ഈ മത്സരം മികച്ച ഒരു അവസരമായിരുന്നു. സഞ്ജു തിളങ്ങാത്തത് ആരാധകർക്ക് നിരാശ നൽകും.

Picsart 23 07 29 21 07 59 924

മഴ കാരണം ഇടക്ക് കളി തടസ്സപ്പെട്ടു. കളി പുനരാരംഭിച്ചപ്പോഴും ഇന്ത്യക്ക് വിക്കറ്റുകൾ നഷ്ടമായി കൊണ്ടിരുന്നു. 24 റൺസ് എടുത്ത സൂര്യകുമാർ, 10 റൺസ് എടുത്ത ജഡേജ,16 റൺസ് എടുത്ത ശർദ്ധുൽ താക്കൂർ എന്നിവരും പെട്ടെന്ന് പുറത്തായി. 41 ഓവർ മാത്രമെ ഇന്ത്യ പിടിച്ചു നിന്നുള്ളൂ.

വെസ്റ്റിൻഡീസിനായി റൊമാരിയോ ഷെപ്പേർഡ്, മോടി എന്നിവർ മൂന്ന് വിക്കറ്റുകൾ വീഴ്ത്തി. അൽസാരി ജോസഫ് 2 വിക്കറ്റും വീഴ്ത്തി.