ഇന്ത്യ-വെസ്റ്റിൻഡീസ് ടി20യുടെ വേദി മാറ്റിയേക്കും

ഇന്ത്യയും വെസ്റ്റിൻഡീസും തമ്മിൽ മുംബൈയിൽ വെച്ച് നടക്കേണ്ട ആദ്യ ടി20 മത്സരം മാറ്റിവെച്ചേക്കുമെന്ന് സൂചനകൾ. ഡിസംബർ 6ന് മുംബൈയിലെ വാങ്കഡെ സ്റ്റേഡിയത്തിൽ നടക്കേണ്ട മത്സരമാണ് വേണ്ടത്ര സുരക്ഷാ പൊലീസിന് നൽകാനാവില്ലെന്ന് പേരിൽ മാറ്റിവെക്കാനൊരുങ്ങുന്നത്. ബാബാസാഹേബ് അംബേദ്‌കരുടെ മരണ ദിനവും അയോധ്യയിലെ ബാബരി മസ്ജിദ് പൊളിച്ചതിന്റെ വാർഷികവും വരുന്നത്കൊണ്ടാണ് അന്നത്തെ ദിവസം ക്രിക്കറ്റ് മത്സരത്തിന് കൂടുതൽ സുരക്ഷാ നൽകാനാവില്ലെന്ന് മുംബൈ പോലീസ് അറിയിച്ചത്.

മത്സരത്തിന്റെ സുരക്ഷക്ക് 1200 പോലീസുകാരെയും ട്രാഫിക്ക് നിയന്ത്രിക്കാൻ 300 പോലീസുകാരെയും വേണം. ഇതിൽ 25% പൊലീസുകാരെ നിയമിച്ച് ബാക്കി പ്രൈവറ്റ് സുരക്ഷാ ഏജൻസികളെ ഏൽപ്പിക്കാനുള്ള ആലോചനയും നടക്കുന്നുണ്ട്. ഈ തീരുമാനങ്ങൾ എല്ലാം സീനിയർ പോലീസ് ഉദ്യോഗസ്ഥരുമായി ചർച്ച നടത്തിയതിന് ശേഷം തീരുമാനിക്കപെടും എന്നാണ് കരുതപ്പെടുന്നത്.