വാണ്ടറേര്‍സിലെ പരിശീലന പിച്ചില്‍ ഇന്ത്യന്‍ സംഘത്തിനു അതൃപ്തി

Sports Correspondent

ജോഹാന്നസ്ബര്‍ഗ് ടെസ്റ്റിനു മുന്നോടിയായി ഇന്ത്യയ്ക്ക് ഒരുക്കിയ പരിശീലന വിക്കറ്റില്‍ അതൃപ്തി രേഖപ്പെടുത്തി ഇന്ത്യന്‍ സംഘം. തിങ്കളാഴ്ച പരിശീലനത്തിനിറങ്ങിയ ഇന്ത്യയുടെ മുഖ്യ കോച്ച് രവി ശാസ്ത്രിയാണ് ടീമിനു ഒരുക്കിയ പിച്ചില്‍ അതൃപ്തി ക്യുറേറ്ററെ അറിയിച്ചത്. വിക്കറ്റിനു വേണ്ടത്ര ഉറപ്പില്ലെന്നും ഇനിയും പല തവണ റോള്‍ ചെയ്യേണ്ടതുണ്ടെന്നുമാണ് രവി ശാസ്ത്രി ക്യുറേറ്ററോട് ആവശ്യപ്പെട്ടത്.

ഇന്ത്യയുടെ ബാറ്റിംഗ് പരിശീലകന്‍ അസിസ്റ്റന്റ് കോച്ച് സഞ്ജയ് ബംഗാര്‍ ആണ് രവി ശാസ്ത്രിയെ പിച്ചിന്റെ അവസ്ഥ ബോധ്യപ്പെടുത്തിയത്. ക്യുറേറ്റര്‍ ബുടുവെല്‍ ബുതലെസി ഉടന്‍ തന്നെ ഹെവി റോളറുടെ സഹായം തേടി ഇന്ത്യന്‍ ടീമിന്റെ ആവശ്യം നിറവേറ്റിക്കൊടുത്തിരുന്നു. വാണ്ടറേര്‍സില്‍ ആദ്യ രണ്ട് ടെസ്റ്റിനെ അപേക്ഷിച്ച് കൂടുതല്‍ ബൗണ്‍സും വേഗതയുമുള്ള പിച്ചാവും ഇന്ത്യന്‍ സംഘത്തെ കാത്തിരിക്കുന്നത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial