രാജസ്ഥാന്‍ റോയല്‍സിന്റെ ഹോം ഗ്രൗണ്ട് പൂനെയിലോ?

രണ്ട് വര്‍ഷത്തെ വിലക്കിനു ശേഷം തിരികെ ഐപിഎല്‍ മത്സരങ്ങള്‍ക്കായി എത്തുന്ന രാജസ്ഥാന്‍ റോയല്‍സിനു തങ്ങളുടെ ഹോം ഗ്രൗണ്ട് സംബന്ധിച്ചുള്ള അന്തിമ തീരുമാനം ആയിട്ടില്ല. ജയ്പൂരാണ് തങ്ങളുടെ മുന്‍ഗണനയെങ്കിലും രാജസ്ഥാന്‍ ക്രിക്കറ്റ് അസോസ്സിയേഷനിലെ ചില കേസ് കോടതിയില്‍ ആയതിനാല്‍ തീരുമാനം ഒന്നും തന്നെ ആയിട്ടില്ല എന്നാണ് അറിയുവാന്‍ കഴിയുന്നത്. ജനുവരി 24നാണ് കേസ് കോടതി പരിഗണനയ്ക്കെടുക്കുന്നത്. അനുകൂല തീരുമാനം ആണെങ്കില്‍ രാജസ്ഥാന്‍ റോയല്‍സ് തങ്ങളുടെ ഹോം ഗ്രൗണ്ടായി ജയ്പൂര്‍ തന്നെ തീരുമാനിക്കും. അല്ലാത്ത പക്ഷം രാജസ്ഥാന്റെ ഹോം മത്സരങ്ങള്‍ക്കായി പൂനെ തിരഞ്ഞെടുക്കപ്പെടുമെന്നാണ് അറിയുവാന്‍ കഴിയുന്നത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial