വാൻഡയ്ക്ക് വന്നിട്ടും ലിവർപൂൾ സ്വാൻസിയോട് തോറ്റു

- Advertisement -

75 മില്യൺ പൗണ്ടിന് പ്രതിരോധത്തിന് എത്തിയ വാൻ ഡേയ്ക്കിന്റെ അരങ്ങേറ്റ പ്രീമിയർ ലീഗ് മത്സരത്തിൽ ലിവർപൂളിന് തോൽവി. എതിരില്ലാത്ത ഒരു ഗോളിനാണ് സ്വാൻസി ക്ളോപ്പിനെയും സംഘത്തെയും മാനം കെടുത്തിയത്. മാഞ്ചസ്റ്റർ സിറ്റിക്കെതിരെ ജയം നേടിയ ശേഷമുള്ള ആദ്യ ലീഗ് മത്സരത്തിന് ഇറങ്ങിയ ലിവർപൂൾ പക്ഷെ കളി മറന്നപ്പോൾ സ്വാൻസിക്ക് കാര്യങ്ങൾ എളുപമായി. എങ്കിലും ലിവർപൂളിന്റെ  ആക്രമത്തെ 90 മിനുട്ടും മികച്ച രീതിയിൽ പ്രതിരോധിച്ച സ്വാൻസി പ്രതിരോധമാണ് മത്സരത്തിൽ അവർക്ക് ജയം സമ്മാനിച്ചത്. ലീഗിൽ അവസാന സ്ഥാനക്കാരോട്‌ തോൽവി വഴങ്ങിയത് ക്ളോപ്പിനും കൂട്ടർക്കും കനത്ത തിരിച്ചടിയാകും. നിലവിൽ 47 പോയിന്റുമായി നാലാം സ്ഥാനത്താണ്‌ ലിവർപൂൾ.

ആൻഫീൽഡിൽ ചരിത്ര വിജയത്തിന് ശേഷം സ്വാൻസിയുടെ മൈതാനമായ ലിബർട്ടി സ്റ്റേഡിയത്തിൽ ലിവർപൂൾ എത്തിയപ്പോൾ അനായാസ ജയമാണ് പ്രതീക്ഷിച്ചത്. പക്ഷെ തുടക്കം മുതൽ മികച്ച പ്രകടനം നടത്തിയ സ്വാൻസി ലിവർപൂളിനെ കാര്യമായ അവസരങ്ങൾ സൃഷ്ടിക്കാൻ അനുവദിച്ചില്ല. 40 ആം മിനുറ്റിലാണ് സ്വാൻസി വിജയ ഗോൾ നേടിയത്. സ്വാൻസിയുടെ കോർണർ ക്ലിയർ ചെയ്യുന്നതിൽ വാൻ ഡയ്ക്കിന് പിഴച്ചപ്പോൾ അവസരം മുതലെടുത്ത സ്വാൻസി ഡിഫെണ്ടർ ആൽഫി മൗസൻ പന്ത് വലയിലാക്കി. രണ്ടാം പകുതിയിലും ലിവർപൂളിന് മികച്ച അവസരങ്ങൾ ലഭിച്ചെങ്കിലും ഫിനിഷിങിലെ പോരായമകൾ അവർക്ക് വിനയായി. അവസാന മിനുട്ടിൽ മികച്ച അവസരം ഫിർമിനോ നഷ്ടപ്പെടുത്തിയതും സ്വാൻസിക്ക് സഹായകരമായി. മികച്ച ടീമുകളെ തോൽപിക്കുകയും കുഞ്ഞൻ ടീമുകളോട് കഷ്ടപ്പെടുകയും ചെയ്യുന്ന ശീലം ലിവർപൂൾ ആവർത്തിച്ചപ്പോൾ  സ്വാൻസിക്ക് ലഭിച്ചത് വിലപ്പെട്ട 3 പോയിന്റുകൾ. നിലവിൽ 20 പോയിന്റുമായി അവസാന സ്ഥാനത്താണ്‌ സ്വാൻസി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement