ഇന്ത്യൻ ക്രിക്കറ്റിന്റെ ഭാവി താരങ്ങളെ അണിനിരത്തിക്കൊണ്ട് 2026-ലെ ഐസിസി അണ്ടർ-19 ലോകകപ്പിനും ദക്ഷിണാഫ്രിക്കൻ പര്യടനത്തിനുമുള്ള ടീമിനെ ബിസിസിഐ ജൂനിയർ സെലക്ഷൻ കമ്മിറ്റി പ്രഖ്യാപിച്ചു. ലോകകപ്പിന് മുന്നോടിയായി ജനുവരി 3 മുതൽ ദക്ഷിണാഫ്രിക്കയിലെ ബെനോനിയിൽ വെച്ച് മൂന്ന് മത്സരങ്ങളടങ്ങിയ ഏകദിന പരമ്പരയിൽ ഇന്ത്യ കളിക്കും. ഇതിന് ശേഷമാണ് ജനുവരി 15 മുതൽ ഫെബ്രുവരി 6 വരെ സിംബാബ്‌വെയിലും നമീബിയയിലുമായി നടക്കുന്ന ലോകകപ്പിൽ ടീം പങ്കെടുക്കുക.

ദക്ഷിണാഫ്രിക്കൻ പര്യടനത്തിൽ വൈഭവ് സൂര്യവൻശിയാണ് ടീമിനെ നയിക്കുന്നത്. എന്നാൽ ലോകകപ്പിൽ പരിക്കിൽ നിന്ന് മോചിതനായി തിരിച്ചെത്തുന്ന ആയുഷ് മാത്രെ നായകനാകും.
അഞ്ച് തവണ അണ്ടർ-19 ലോകകപ്പ് കിരീടം നേടിയിട്ടുള്ള ഇന്ത്യ ഇത്തവണ ഗ്രൂപ്പ് എ-യിലാണ് ഉൾപ്പെട്ടിരിക്കുന്നത്. ന്യൂസിലൻഡ്, യുഎസ്എ, ബംഗ്ലാദേശ് എന്നിവരാണ് ഗ്രൂപ്പിലെ മറ്റ് ടീമുകൾ. ജനുവരി 15-ന് ബുലവായോയിൽ യുഎസ്എയ്ക്കെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം. 16 ടീമുകൾ നാല് ഗ്രൂപ്പുകളിലായി മാറ്റുരയ്ക്കുന്ന ടൂർണമെന്റിൽ നിലവിലെ റണ്ണറപ്പുകളായ ഇന്ത്യ മികച്ച ഫോമിലാണ്.
വൈഭവ് സൂര്യവംശിയെയും ആയുഷ് മാാത്രയെയും കൂടാതെ വിഹാൻ മൽഹോത്ര, വേദാന്ത് ത്രിവേദി, അഭിജ്ഞാൻ കുണ്ടു, ആരോൺ ജോർജ് തുടങ്ങിയ പ്രതിഭകളും ടീമിൽ ഇടംപിടിച്ചിട്ടുണ്ട്.
India’s squad for South Africa tour: Vaibhav Sooryavanshi (C), Aaron George (VC), Vedant Trivedi, Abhigyan Kundu (wk), Harvansh Singh (wk), R.S. Ambrish, Kanishk Chouhan, Khilan A. Patel, Mohamed Enaan, Henil Patel, D. Deepesh, Kishan Kumar Singh, Udhav Mohan, Yuvraj Gohil, Rahul Kumar
India U19 squad for ICC Men’s U19 World Cup 2026: Ayush Mhatre (C), Vihaan Malhotra (VC), Vaibhav Sooryavanshi, Aaron George, Vedant Trivedi, Abhigyan Kundu (wk), Harvansh Singh (wk), R.S. Ambrish, Kanishk Chouhan, Khilan A. Patel, Mohamed Enaan, Henil Patel, D. Deepesh, Kishan Kumar Singh, Udhav Mohan









