പൊരുതാതെ ഇന്ത്യ കീഴടങ്ങി, ടെസ്റ്റ് പരമ്പര ദക്ഷിണാഫ്രിക്ക സ്വന്തമാക്കി

20220114 171427

കേപ് ടൗണിലും ദക്ഷിണാഫ്രിക്ക വിജയം സ്വന്തമാക്കി. വിജയ ലക്ഷ്യമായ 212 റൺസ് പിന്തുടർന്ന ദക്ഷിണാഫ്രിക്ക നാലാം ദിവസം തന്നെ 7 വിക്കറ്റിന്റെ വിജയം പൂർത്തിയാക്കി. ഇതോടെ ടെസ്റ്റ് പരമ്പര 2-1ന് ദക്ഷിണാഫ്രിക്ക സ്വന്തമാക്കി. ആദ്യ ടെസ്റ്റിൽ വിജയിച്ച ശേഷമാണ് ഇന്ത്യ പരമ്പര കൈവിട്ടു കളഞ്ഞത്.

20220114 171724

ഇന്ന് മത്സരത്തിന്റെ നാലാം ദിവസം കീഗര്‍ പീറ്റേര്‍സൺ പുറത്തായെങ്കിലും താരം നേടിയ 82 റൺസ് ഇന്ത്യയുടെ കഥ കഴിക്കുകയായിരുന്നു. 41 റൺസുമായി റാസ്സി വാന്‍ ഡെര്‍ ഡൂസ്സനും 32 റൺസ് നേടി ടെംബ ബാവുമയും വിക്കറ്റുകൾ അധികം നഷ്ടപ്പെടുത്താതെ ആതിഥേയര്‍ക്ക് വിജയം നൽകി.

ആദ്യ ഇന്നിങ്സിൽ ഇന്ത്യ 223/10
ആദ്യ ഇന്നിങ്സിൽ ദക്ഷിണാഫ്രിക്ക 210/10
രണ്ടാം ഇന്നുങ്സിൽ ഇന്ത്യ 198/10
രണ്ടാം ഇന്നിങ്സിൽ ദക്ഷിണാഫ്രിക്ക 212/3

Previous articleപിവി സിന്ധു ഇന്ത്യൻ ഓപ്പൺ ബാഡ്മിന്റൺ സെമിയിൽ
Next articleമുത്തൂറ്റിന്റെ പൊരുതൽ മറികടന്ന് കെ എസ് ഇ ബിക്ക് വിജയം