പിവി സിന്ധു ഇന്ത്യൻ ഓപ്പൺ ബാഡ്മിന്റൺ സെമിയിൽ

Newsroom

5pk9e98g Pv Sindhu Bai 625x300 13 January 22
Download the Fanport app now!
Appstore Badge
Google Play Badge 1

യോനെക്‌സ്-സൺറൈസ് ഇന്ത്യ ഓപ്പൺ ബാഡ്മിന്റൺ ടൂർണമെന്റിൽ ഇന്ത്യയുടെ സഹതാരം അഷ്മിത ചാലിഹയെ നേരിട്ടുള്ള ഗെയിമുകൾക്ക് പരാജയപ്പെടുത്തി പി വി സിന്ധു വനിതാ സിംഗിൾസ് സെമിഫൈനലിലേക്ക് മുന്നേറി‌. 21-കാരിയായ ചാലിഹയെ 21-7 21-18 എന്ന സ്‌കോറിനാണ് സിന്ധു കീഴടക്കിയത്‌. ആറാം സീഡായ തായ്‌ലൻഡിന്റെ സുപനിദ കതേതോങ്ങുമായി സെമിയിൽ സിന്ധു ഏറ്റുമുട്ടും. മൂന്നാം സീഡായ സിംഗപ്പൂരിന്റെ യോ ജിയ മിൻ കടുത്ത പനി ബാധിച്ച് ടൂർണമെന്റിൽ നിന്ന് പിന്മാറിയതിനെ തുടർന്നാണ് കാറ്റേതോംഗ് സെമിയിൽ പ്രവേശിച്ചത്.