ദക്ഷിണാഫ്രിക്കക്ക് എതിരായ പരമ്പരയക്കാായുള്ള ഇന്ത്യൻ ടെസ്റ്റ് ടീം ദക്ഷിണാഫ്രിക്കയിലേക്ക് യാത്രയായി. പ്രത്യേക ചാർട്ടേഡ് വിമാനത്തിലാണ് ഇന്ത്യൻ ടീം ദക്ഷിണാഫ്രിക്കയിലേക്ക് പോകുന്നത്. ഡിസംബർ 26 ന് ആരംഭിക്കുന്ന ആദ്യ ടെസ്റ്റ് ഉൾപ്പെടെ മൂന്ന് ടെസ്റ്റ് മത്സരങ്ങളാണ് ഇന്ത്യ കളിക്കുക. അവസാനം ഇന്ത്യ ദക്ഷിണാഫ്രിക്കയിലേക്ക് പോയപ്പോൾ 2-1ന്റെ പരാജയമായിരുന്നു ഇന്ത്യ നേരിട്ടത്. ക്യാപ്റ്റൻ കോഹ്ലിയുടെ വിവാദ പത്ര സമ്മേളനത്തിനു പിന്നാലെയാണ് ഇന്ത്യ യാത്ര തിരിച്ചത്. ടെസ്റ്റ് ക്യാപ്റ്റന് എതിരെ ബി സി സി ഐയുടെ പ്രതികരണം ഉണ്ടാകുമോ എന്നാണ് ഏവരും ഉറ്റുനോക്കുന്നത്.