ബിസൗമ മാഞ്ചസ്റ്റർ യുണൈറ്റഡിന് എതിരെ കളിക്കില്ല

0 Gettyimages 1358560767j

മാഞ്ചസ്റ്റർ യുണൈറ്റഡുമായി കളിക്കാൻ ബ്രൈറ്റൺ ഓൾഡ് ട്രാഫോർഡിലേക്ക് വരുമ്പോൾ അവരുടെ ഒപ്പം മധ്യനിര താറ്റം ബിസ്സൗമ ഉണ്ടാകില്ല. ഇന്നലെ വോൾവ്‌സിനെതിരെ ബിസ്സൗമയ്‌ക്ക് മഞ്ഞ കാർഡ് ലഭിച്ചിരുന്നു. താരത്തിന്റെ ലീഗിലെ അഞ്ചാമത്തെ മഞ്ഞ കാർഡായിരുന്നു ഇത്. അതിനർത്ഥം ഒരു മത്സരത്തിന്റെ സസ്പെൻഷൻ താരം നേരിടണം എന്നാണ്. അതുകൊണ്ട് തന്നെ ശനിയാഴ്ച മാഞ്ചസ്റ്റർ യുണൈറ്റഡിന് എതിരെ ബിസൗമ കളിക്കില്ല.

ബ്രൈറ്റന്റെ ഏറ്റവും പ്രധാനപ്പെട്ട താരമാണ് ബിസൗമ. ഇപ്പോൾ 11 പ്രീമിയർ ലീഗ് മത്സരങ്ങളിൽ വിജയമില്ലാതെ നിൽക്കുന്ന ബ്രൈറ്റണ് മാഞ്ചസ്റ്റർ യുണൈറ്റഡിന് എതിരായ മത്സരം ഒട്ടും എളുപ്പമാകില്ല.

Previous articleഇന്ത്യൻ ടീം ദക്ഷിണാഫ്രിക്കയിലേക്ക് പുറപ്പെട്ടു
Next articleചെൽസിയിലും കോവിഡ് വ്യാപനം