അയർലണ്ടിൽ ഇന്ത്യ ടി20 പരമ്പര കളിക്കും

Newsroom

2023 ഓഗസ്റ്റിൽ ഇന്ത്യൻ ക്രിക്കറ്റ് ടീം അയർലണ്ടിൽ പര്യടനം നടത്തും. മൂന്ന് മത്സരങ്ങളുടെ ടി20 ഐ പരമ്പര ആകും ഇന്ത്യ അയർലണ്ടിൽ കളിക്കുക. ഇന്ത്യ അയർലണ്ട് പരമ്പര നടക്കുമെന്ന് ക്രിക്കറ്റ് അയർലൻഡ് ഔദ്യോഗികമായി അറിയിച്ചു.

ഇന്ത്യ 23 03 18 12 14 03 032

കഴിഞ്ഞ വർഷം ഇന്ത്യ അയർലണ്ടിനെതിരെ പരമ്പര കളിച്ചിരുന്നു. രണ്ട് മത്സരങ്ങളുടെ പരമ്പര ഇന്ത്യ തൂത്തുവാരുകയും ചെയ്തു. ഓഗസ്റ്റ് 18 മുതൽ 23 വരെ മലാഹിഡിലാണ് മത്സരങ്ങൾ നടക്കുക.
ഇന്ത്യയ്‌ക്കെതിരെ കളിക്കുന്നതിന് മുന്നോടിയായി അയർലൻഡ് മൂന്ന് മത്സരങ്ങളുടെ ലോകകപ്പ് സൂപ്പർ ലീഗ് പരമ്പരയ്ക്ക് ബംഗ്ലാദേശിലേക്ക് പോകും. 2023 ക്രിക്കറ്റ് ലോകകപ്പിന് ബംഗ്ലാദേശ് ഇതിനകം യോഗ്യത നേടിയിട്ടുണ്ടെങ്കിലും,യോഗ്യത ഉറപ്പാക്കാൻ അയർലൻഡ് ബംഗ്ലാദേശിന് എതിരെ എല്ലാം മത്സരങ്ങളും വിജയിക്കണം. അതിനായില്ല എങ്കിൽ അവർ ലോകകപ്പ് യോഗ്യതാ മത്സരത്തിനായി അവർക്ക് ജൂണിൽ സിംബാബ്‌വെയിലേക്ക് പോകേണ്ടിവരും.