ഇന്ത്യ കരുത്തരായ ടീം, അവരെ നാല് ദിവസത്തിനുള്ളില്‍ കീഴടക്കുക വലിയ കാര്യം

Sports Correspondent

ലോകമെമ്പാടും ചെന്ന് ഇന്ത്യ തങ്ങള്‍ക്ക് എന്ത് ചെയ്യാനാകുമെന്നും എത്ര കരുത്തരാണെന്നും തെളിയിച്ചിട്ടുള്ള ടീമാണെന്നും അതിനാല്‍ തന്നെ അവരെ നാല് ദിവസത്തിനുള്ള കീഴടക്കുക എന്നത് ഏറെ പ്രശംസനീയമായ പ്രകടനമാണെന്നും പറഞ്ഞ് ന്യൂസിലാണ്ട് നായകന്‍ കെയിന്‍ വില്യംസണ്‍. ആദ്യ ഇന്നിംഗ്സിലെ പ്രകടനവും ശ്രമകരമായ പിച്ചില്‍ ബാറ്റ്സ്മാന്മാര്‍ അവസരത്തിനൊത്തുയര്‍ന്നതും ഏറെ പ്രാധാന്യമേറിയ പ്രകടനങ്ങളായിരുന്നുവെന്ന് കെയിന്‍ വില്യംസണ്‍ പറഞ്ഞു.

വാലറ്റത്തില്‍ നിന്ന് വന്ന റണ്‍സ് ടീമിന് വളരെ വലിയ ആധിപത്യം മത്സരത്തില്‍ നേടിത്തന്നുവെന്നും ന്യൂസിലാണ്ട് നായകന്‍ സൂചിപ്പിച്ചു.