ഇന്ത്യയുടെ ശ്രീലങ്കൻ പര്യടനത്തിന്റെ ഭാവി ഈ ആഴ്ച അറിയും

- Advertisement -

ജൂൺ – ജൂലൈ മത്സരത്തിൽ ശ്രീലങ്കയിൽ നടക്കാനിരിക്കുന്ന ഇന്ത്യയുടെ ഏകദിന-ടി20 പരമ്പരകളുടെ ഭാവി ഈ ആഴ്ച അറിയും. ശ്രീലങ്കൻ ക്രിക്കറ്റ് ബോർഡാണ് അടുത്ത ആഴ്ച ഈ കാര്യത്തിൽ ഒരു തീരുമാനം ഉണ്ടാവും എന്ന് അറിയിച്ചത്.  കൊറോണ വൈറസ് പടർന്നതിനെ തുടർന്ന് ലോകത്താകമാനം കായിക മത്സരങ്ങൾ മാറ്റി വെച്ചിരുന്നു. ഇന്ത്യയെ കൂടാതെ ശ്രീലങ്കയിൽ പര്യടനം നടത്തുന്ന ബംഗ്ലാദേശിന്റെ പരമ്പരയുടെയും ഭാവി അടുത്ത ആഴ്ച തീരുമാനം ആവും.

തുടർന്ന് ഈ വിഷയത്തിൽ ബി.സി.സി.ഐയുമായും ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡുമായും ചർച്ച നടത്തിയെന്നും മെയ് 15ന് ഇപ്പോഴത്തെ അവസ്ഥ വിശകലനം ചെയ്ത ശേഷം പരമ്പരയുടെ കാര്യത്തിൽ അന്തിമ തീരുമാനം ഉണ്ടാവുമെന്ന് ശ്രീലങ്കൻ ക്രിക്കറ്റ് മേധാവി ആഷ്‌ലി ഡി സിൽവ പറഞ്ഞു. ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള പരമ്പരയിൽ മൂന്ന് ഏകദിന മത്സരങ്ങളും മൂന്ന് ടി20 മത്സരങ്ങളുമാണ് കളിക്കാൻ തീരുമാനിച്ചിരുന്നത്.

ബംഗ്ലാദേശ് ശ്രീലങ്കയിൽ ഐ.സി.സി ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ ഭാഗമായി മൂന്ന് ടെസ്റ്റ് മത്സരങ്ങളാണ് കളിക്കാൻ തീരുമാനിച്ചിരുന്നത്. നേരത്തെ കൊറോണ വൈറസ് പടർന്നതിനെ തുടർന്ന് മാർച്ച് മധ്യത്തിൽ ഇംഗ്ലണ്ടിന്റെ ശ്രീലങ്കൻ പര്യടനം റദ്ദാക്കിയിരുന്നു.

Advertisement