ഞായറാഴ്ച ലോർഡ്സിൽ ഇംഗ്ലണ്ടും ഓസ്ട്രേലിയയും തമ്മിലുള്ള രണ്ടാം ആഷസ് ടെസ്റ്റിനിടെ ജോണി ബെയർസ്റ്റോയുടെ വിവാദ റണ്ണൗട്ടിനെ കുറിച്ച് മുൻ ഇന്ത്യൻ ക്രിക്കറ്റ് ടീം ഓപ്പണർ ഗൗതം ഗംഭീർ പ്രതികരിച്ചു. ഇന്ത്യയെ സ്പിരിറ്റ് ഓഫ് ഗെയിം പറഞ്ഞു പലപ്പോഴും വിമർശിക്കുന്നവർക്ക് ഇപ്പോൾ സ്പിരിറ്റ് ഓഫ് ഗെയിം പ്രശ്നമേ അല്ലേ എന്ന് ഗംഭീർ ചോദിച്ചു. ബെയർസ്റ്റോയുടെ റണ്ണൗട്ട് വലിയ വിവാദമായി മാറിയിരുന്നു.
“ഹേ സ്ലെഡ്ജർമാരേ.. ക്രിക്കറ്റിലെ സ്പിരിറ്റ് ഓഫ് ഗെയിം നിങ്ങൾക്ക് ബാധകമാണോ അതോ ഇന്ത്യക്കാർക്ക് മാത്രമാണോ?,” അദ്ദേഹം ട്വിറ്ററിൽ കുറിച്ചു. ഓസ്ട്രേലിയയുടെ ഇന്നലെത്തെ വിജയത്തിൽ ബെയർസ്റ്റോയുടെ വിക്കറ്റ് ഏറെ പ്രധാനമുള്ളതായിരുന്നു.
ലോർഡ്‌സിലെ രണ്ടാം ആഷസ് ടെസ്റ്റിന്റെ അഞ്ചാം ദിവസത്തെ ആദ്യ സെഷനിൽ ആയിരുന്നു വിവാദമായ ഔട്ട് ഉണ്ടായത്. ഓസ്‌ട്രേലിയയുടെ വിക്കറ്റ് കീപ്പർ അലക്‌സ് കാരിയുടെ ബെയർസ്റ്റോ റണ്ണൗട്ടാക്കുക അയിരുന്നു. ഇംഗ്ലണ്ടിന്റെ ഇന്നിംഗ്‌സിന്റെ 52-ാം ഓവറിനിടെയാണ് സംഭവം നടന്നത്.
പന്ത് ലീവ് ചെയ്ത ബെയർസ്റ്റോ പന്ത് ഡെഡ് ആയി എന്ന നിഗമനത്തിൽ ക്രീസിന് പുറത്തേക്ക് നടക്കുക ആയിരുന്നു. ഈ സമയത്ത് കാരി ബെയർസ്റ്റോയെ റൺ ഔട്ട് ആക്കുക ആയിരുന്നു. ഈ വിക്കറ്റ് ഇംഗ്ലണ്ടിന് വലിയ തിരിച്ചടിയുമായി