ഇന്ത്യ – ദക്ഷിണാഫ്രിക്ക മത്സരത്തിന് സ്റ്റേഡിയം കാലിയാവും

Staff Reporter

ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിൽ നാളെ തുടങ്ങുന്ന ഏകദിന പരമ്പരക്ക് കൊറോണ വൈറസ് ഭീഷണി. ധരംശാലയിൽ നടക്കുന്ന ഒന്നാം ഏകദിന മത്സരത്തിൽ ഇരു ടീമുകളും ഏറ്റുമുട്ടുമ്പോൾ ഗാലറികൾ കാലിയാവുമെന്ന് സൂചനകൾ. കൊറോണ ഭീഷണി കാരണം മത്സരത്തിന്റെ ടിക്കറ്റുകളിൽ 40 ശതമാനത്തിൽ അധികം വിറ്റുപോയിട്ടില്ലെന്ന് അധികൃതർ വ്യക്തമാക്കി. കാണികൾ കുറവായതിന് പിന്നാലെ മത്സരത്തിന് മഴ ഭീഷണിയാവുന്നുണ്ട്.

ഇതോടെ 22000 പേരെ ഉൾകൊള്ളാൻ കഴിയുന്ന ഹിമാചൽ പ്രദേശ് ക്രിക്കറ്റ് അസോസിയേഷൻ സ്റ്റേഡിയം ഒഴിഞ്ഞു കിടക്കുമെന്ന സൂചനകളാണ് പുറത്തുവരുന്നത്. കൂടാതെ 12 കോർപ്പറേറ്റ് ബോക്സുകൾ ഉള്ള സ്റ്റേഡിയത്തിൽ ഇതുവരെ മൂന്ന് കോർപ്പറേറ്റ് ബോക്സുകൾ മാത്രമാണ് വിറ്റൊഴിഞ്ഞത്. നേരത്തെ ഇവിടെ നടന്ന ടി20- ഏകദിന മത്സരങ്ങൾക്കെല്ലാം ഇതെല്ലം പെട്ടെന്ന് വിറ്റൊഴിഞ്ഞതായിരുന്നു. നിലവിൽ ഇന്ത്യയിൽ 58 കൊറോണ കേസുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്.