ആളില്ലാ സ്റ്റേഡിയത്തിൽ ഡോർട്മുണ്ട് ഇന്ന് പി എസ്‌ ജിക്ക് എതിരെ

- Advertisement -

ചാമ്പ്യൻസ് ലീഗിൽ ഇന്ന് നടക്കുന്ന പ്രീക്വാർട്ടർ രണ്ടാം പാദ മത്സരത്തിൽ ഡോർട്മുണ്ടും പി എസ്‌ ജിയും തമ്മിൽ ഏറ്റുമുട്ടും. പി എസ്‌ ജിയുടെ ഹോം ഗ്രൗണ്ടിൽ വെച്ചാണ് മത്സരം നടക്കുന്നത്. കൊറോണ ഭീതി ഉള്ളതിനാൽ അടച്ചിട്ട സ്റ്റേഡിയത്തിൽ ആണ് ഇന്ന് മത്സരം നടക്കുന്നത്. ആരാധകരുടെ പിന്തുണ ഇല്ലാത്തത് പി എസ്‌ ജിക്ക് വലിയ തിരിച്ചടിയാകും.

ആദ്യ പാദത്തിൽ ജർമ്മനിയിൽ വെച്ച് ഡോർട്മുണ്ട് പി എസ്‌ ജിയെ 2-1 എന്ന സ്കോറിന് തോൽപ്പിച്ചിരുന്നു. അന്ന് ഇരട്ട ഗോളുകൾ നേടിയ ഹാളണ്ടിനെ തന്നെയാകും ഇന്ന് പി എസ്‌ ജി ഏറെ ഭയക്കുന്നത്. എവേ ഗോൾ നേടാൻ കഴിഞ്ഞു എന്നതാണ് പി എസ്‌ ജിയുടെ ഇന്നത്തെ പ്രതീക്ഷ. അതുകൊണ്ട് തന്നെ 1-0ന്റെ വിജയവും പി എസ്‌ ജിയെ ക്വാർട്ടറിൽ എത്തിക്കും. പനി കാരണം വിശ്രമത്തിൽ ആയിരുന്ന എമ്പപ്പെ ഇന്ന് കളത്തിൽ ഇറങ്ങും.

Advertisement