ഇന്ത്യ – ദക്ഷിണാഫ്രിക്ക ആദ്യ ഏകദിനം ഒരു പന്ത് പോലും എറിയാതെ ഉപേക്ഷിച്ചു

Staff Reporter

ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിൽ ധരംശാലയിൽ നടക്കേണ്ടിയിരുന്ന ആദ്യ ഏകദിനം ഒരു പന്ത് പോലും എറിയാതെ ഉപേക്ഷിച്ചു. തുടർച്ചയായി പെയ്ത മഴയാണ് മത്സരം ഉപേക്ഷിക്കാൻ കാരണമായത്. മഴ മൂലം മത്സരത്തിൽ ടോസ് പോലും നടന്നിരുന്നില്ല. ഇന്നലെ മുതൽ ധരംശാലയിൽ കനത്ത മഴയാണ് റിപ്പോർട്ട് ചെയ്തത്.

കഴിഞ്ഞ സെപ്റ്റംബറിൽ ഇവിടെ നടക്കേണ്ടിയിരുന്ന ടി20 മത്സരവും മഴ മൂലം ഉപേക്ഷിച്ചിരുന്നു. കൊറോണ വൈറസ് ഭീഷണിയെ തുടർന്ന് വളരെ കുറഞ്ഞ കാണികൾ മാത്രമേ മത്സരം കാണാൻ എത്തിയിരുന്നുള്ളു. ഇന്ത്യൻ നിരയിൽ ശിഖർ ധവാൻ, ഭുവനേശ്വർ കുമാർ, ഹർദിക് പാണ്ഡ്യാ എന്നിവർ പരിക്ക് മാറി തിരിച്ചെത്തുന്ന മത്സരം കൂടിയായിരുന്നു ഇത്. പരമ്പരയിലെ രണ്ടാമത്തെ മത്സരം അടുത്ത ഞായറാഴ്ച ലക്നൗവിൽ വെച്ച് നടക്കും.