ചിന്നസ്വാമി സ്റ്റേഡിയത്തില്‍ ഇന്ത്യ രണ്ടാം ടി20യില്‍ ഓസ്ട്രേലിയയെ നേരിടാനൊരുങ്ങുമ്പോള്‍ ടീമില്‍ വരുത്തേണ്ട മാറ്റങ്ങള്‍ സൂചിപ്പിച്ച് സുനില്‍ ഗവാസ്കര്‍. ആദ്യ മത്സരത്തിലെ ടീം സെലക്ഷന്‍ തെറ്റിയെന്ന് പറഞ്ഞ ഗവാസ്കര്‍ വൈറ്റ്ബോള്‍ ക്രിക്കറ്റില്‍ അനുയോജ്യനല്ലെന്ന് താന്‍ വിശ്വസിക്കുന്ന ഉമേഷ് യാദവിനെ പുറത്തിരുത്തണമെന്നാണ് പറയുന്നത്. പകരം ഭുവനേശ്വര്‍ കുമാറിനെ ടീമിലേക്ക് ഇന്ത്യ ഉള്‍പ്പെടുത്തണമെന്ന് പറഞ്ഞ സുനില്‍ ഗവാസ്കര്‍ രണ്ടാമത് ആവശ്യപ്പെടുന്ന മാറ്റം ശിഖര്‍ ധവാനെ അവസാന ഇലവനില്‍ ഉള്‍പ്പെടുത്തണമെന്നാണ്.
നന്നായി ആദ്യ മത്സരത്തില്‍ രാഹുല്‍ ബാറ്റ് ചെയ്തെങ്കിലും ശിഖര്‍ ടീമിലെത്തുമ്പോള്‍ സ്വാഭാവികമായി ഓപ്പണിംഗ് താരത്തിനുള്ളതാണെന്നും കെഎല്‍ രാഹുല്‍ നാലാം നമ്പറിലേക്ക് മാറണമെന്നും അത് ഇന്ത്യയുടെ ബാറ്റിംഗിനു കൂടുല്‍ മൂല്യം നല്‍കുമെന്നും ഗവാസ്കര്‍ പറയുന്നു. ഇന്ത്യ മൂന്ന് കീപ്പര്‍മാരില്‍ നിലവില്‍ ആത്മവിശ്വാസം കുറഞ്ഞ ദിനേശ് കാര്‍ത്തിക്കിനെ ഒഴിവാക്കണം ടി20യില്‍ നിന്നെന്നാണ് ഗവാസ്കറുടെ അഭിപ്രായം.
ഫീല്‍ഡില്‍ മൂന്ന് കീപ്പര്‍മാരെ ഇറക്കിയതും ഇന്ത്യയ്ക്ക് ആദ്യ മത്സരത്തില്‍ തിരിച്ചടിയായെന്നാണ് മുന്‍ ഇന്ത്യന്‍ നായകന്റെ വാദം. അത് ഫീല്‍ഡില്‍ ഇന്ത്യ അധികം റണ്‍സ് വഴങ്ങുന്നതിനു കാരണമായി എന്നാണ് ഗവാസ്കര്‍ പറയുന്നത്. കെഎല്‍ രാഹുലും അരങ്ങേറ്റക്കാരന്‍ മയാംഗ് മാര്‍ക്കണ്ടേയും ആദ്യ മത്സരത്തില്‍ മികവ് പുലര്‍ത്തി. അവര്‍ക്ക് ഒരവസരം കൂടി നല്‍കേണ്ടതാണെന്ന് പറഞ്ഞ ഗവാസ്കര്‍ ഇന്ത്യ ഒരു കീപ്പറെ മാറ്റണമെന്നും അത് ദിനേശ് കാര്‍ത്തിക് ആയിരിക്കണമെന്നും അഭിപ്രായപ്പെട്ടു. മികച്ച ഫോമിലല്ലാത്ത ധോണിയുടെ കഴിഞ്ഞ മത്സരത്തിലെ ഇന്നിംഗ്സിനെക്കുറിച്ച് ഗവാസ്കര്‍ ഒന്നും പറഞ്ഞില്ല.