മെസ്സിയെ തടയുക പ്രയാസമെന്ന് മുൻ റയൽ മാഡ്രിഡ് താരം

Staff Reporter

Download the Fanport app now!
Appstore Badge
Google Play Badge 1

ബാഴ്‌സലോണ താരം മെസ്സിയെ ഗ്രൗണ്ടിൽ തടയുക പ്രയാസമുള്ള കാര്യമാണെന്ന് മുൻ റയൽ മാഡ്രിഡ് താരം റാഫേൽ വാൻഡർ വർട്. മെസ്സി ഈ ലോകത്ത് നിന്നുള്ള താരമല്ലെന്നും മറ്റൊരു ലോകത്ത്നിന്നുള്ള താരമാണെന്നും മുൻ റയൽ മാഡ്രിഡ് താരം പറഞ്ഞു. കോപ്പ ഡെൽ റേ സെമി ഫൈനലിന്റെ രണ്ടാം പാദത്തിൽ ബാഴ്‌സലോണ റയൽ മാഡ്രിഡിനെ നേരിടാനിരിക്കെയാണ് വാൻഡർ വർടിൻറെ പരാമർശം. വേഗതയും പ്രാഗല്‍ഭ്യവും കൊണ്ടാണ് മെസ്സി ഓടുന്നതെന്നും അത് കൊണ്ട് മെസ്സിയെ പ്രതിരോധിക്കാൻ പാടാണെന്നും  വാൻഡർ വർട് കൂട്ടിച്ചേർത്തു.

കോപ്പ ഡെൽ റേ രണ്ടാം പാദത്തിൽ മെസ്സിയെ തടഞ്ഞു നിർത്താൻ റയൽ മാഡ്രിഡ് താരങ്ങൾ കഷ്ടപ്പെടേണ്ടി വരുമെന്നും വാൻഡർ വാർട് പറഞ്ഞു. ആദ്യ പാദത്തിൽ ബാഴ്‌സലോണയുടെ ഗ്രൗണ്ടിൽ 1-1ന് സമനില പിടിച്ച റയൽ മാഡ്രിഡിനാണ് രണ്ടാം പാദത്തിൽ നേരിയ മുൻ‌തൂക്കം. സെവിയ്യക്കെതിരെയുള്ള മെസ്സിയുടെ പ്രകടനത്തെയും മുൻ ടോട്ടൻഹാം താരം കൂടിയായ വാൻ ഡർ വാർട് പ്രശംസിച്ചു.