ഓസ്ട്രേലിയയിൽ ഇന്ത്യ ഡേ നൈറ്റ് ടെസ്റ്റ് കളിക്കും

Photo:Twitter
- Advertisement -

ഓസ്‌ട്രേലിയൻ പര്യടനത്തിൽ ഇന്ത്യ ഡേ നൈറ്റ് ടെസ്റ്റ് കളിക്കുമെന്ന് ബി.സി.സി.ഐ പ്രസിഡണ്ട് സൗരവ് ഗാംഗുലി. ഡേ നൈറ്റ് ടെസ്റ്റിന്റെ കാര്യത്തിൽ ഉടൻ തന്നെ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാവുമെന്നും സൗരവ് ഗാംഗുലി വ്യക്തമാക്കി. എന്നാൽ ഏതു വേദിയിലാവും ഇന്ത്യ ഡേ നൈറ്റ് ടെസ്റ്റ് കളിക്കുക എന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല. ഓസ്ട്രേലിയയിൽ ഇന്ത്യ നാല് ടെസ്റ്റ് മത്സരങ്ങളാണ് കളിക്കുക.

ടാതെ ഇംഗ്ലണ്ട് പരമ്പരയിലെ ഒരു ടെസ്റ്റ് മത്സരവും ഡേ നൈറ്റ് ആവുമെന്ന് ഗാംഗുലി അറിയിച്ചിട്ടുണ്ട്. ഇനി മുതൽ പരമ്പരയിലെ ഒരു മത്സരമെങ്കിലും ഡേ നൈറ്റ് മത്സരമാക്കാൻ ശ്രമിക്കുമെന്നും ഗാംഗുലി അറിയിച്ചു. നേരത്തെ ഓസ്ട്രേലിയയിൽ എവിടെയും ഡേ നൈറ്റ് ടെസ്റ്റ് കളിയ്ക്കാൻ ഇന്ത്യ തയ്യാറാണെന്ന് ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്‌ലി അറിയിച്ചിരുന്നു. കൂ

കഴിഞ്ഞ നവംബറിൽ കൊൽക്കത്തയിൽ വെച്ച് ഇന്ത്യ ആദ്യമായി ഡേ നൈറ്റ് ടെസ്റ്റ് കളിച്ചിരുന്നു. അന്ന് ഇന്ത്യ ബംഗ്ലാദേശിനെതിരെയാണ് കളിച്ചത്. മത്സരത്തിൽ ഏകപക്ഷീയമായി ഇന്ത്യ ജയിക്കുകയും ചെയ്തിരുന്നു. നേരത്തെ 2018/ 19 സീസണിൽ ഇന്ത്യ ഓസ്ട്രേലിയയിൽ പര്യടനം നടത്തിയപ്പോൾ അഡ്ലെയ്ഡിൽ വെച്ച് ഡേ നൈറ്റ് ടെസ്റ്റ് കളിക്കാനുള്ള ഓസ്ട്രേലിയയുടെ ക്ഷണം ഇന്ത്യ നിരസിച്ചിരുന്നു.

Advertisement