റിയൽ കാശ്മീരിനെതിരെ പഞ്ചാബ് എഫ് സിക്ക് വിജയം

- Advertisement -

ഐലീഗിൽ പഞ്ചാബിന് മികച്ച വിജയം. ഇന്ന് റിയൽ കാശ്മീരിനെ നേരിട്ട പഞ്ചാബ് മറുപടി ഇല്ലാത്ത ഒരു ഗോളിനാണ് വിജയിച്ചത്. ആദ്യ പകുതിയിൽ ദിപാന്ത ഡികയാണ് പഞ്ചാബിനു വേണ്ടി ഗോൾ നേടിയത്. മത്സരത്തിന്റെ 44ആം മിനുട്ടിൽ ആയിരുന്നു ഗോൾ. വിജയമില്ലാത്ത രണ്ട് മത്സരങ്ങൾക്ക് ശേഷമാണ് പഞ്ചാബ് വിജയ വഴിയിലേക്ക് തിരികെയെത്തുന്നത്‌

ഈ ജയത്തോടെ പഞ്ചാബ് 21 പോയന്റുമായി ലീഗിൽ രണ്ടാമത് തുടരുകയാണ്‌. മൂന്നാമതുള്ള ഗോകുലത്തിന് 17 പോയന്റാണ് ഉള്ളത്.പക്ഷെ ഗോകുലത്തേക്കാൾ രണ്ടു മത്സരം കൂടുതൽ പഞ്ചാബ് കളിച്ചിട്ടുണ്ട്. 15 പോയന്റുള്ള റിയൽ കാശ്മീർ അഞ്ചാം സ്ഥാനത്താണ്.

Advertisement