നാളെ ഇന്ത്യയും ഇംഗ്ലണ്ടും തമ്മിൽ നടക്കുന്ന രണ്ടാം സെമി ഫൈനലിന് മഴ ഭീഷണി കുറവാണ്. കാലാവസ്ഥ പ്രവചനത്തിന്റെ അടിസ്ഥാനത്തിൽ നാളെ തെളിഞ്ഞ കാലാവസ്ഥ ആകും അഡ്ലൈഡിൽ. എന്നാൽ ഓസ്ട്രേലിയയിൽ നടക്കുന്ന ഈ ലോകകപ്പിൽ പലപ്പോഴും മഴ വില്ലനായി എത്തുകയും മത്സരം ഉപേക്ഷിക്കേണ്ടതായും വന്നിരുന്നു. സെമിയിലും ഫൈനലിലും മഴ എത്തില്ല എന്നാണ് ക്രിക്കറ്റ് ആരാധകരുടെ പ്രതീക്ഷ.
സെമി ഫൈനലുകൾക്കും ഫൈനലിനും മഴ പെയ്താൽ ഒരു ദിവസം റിസേർവ്സ് ഡേ അനുവദിച്ചിട്ടുണ്ട്. ആ ദിവസം മത്സരം നടത്താൻ അധികൃതർക്ക് ആകും. എന്നാൽ റിസേർവ് ഡേക്കും മഴ പെയ്താൽ സൂപ്പർ 12 ഘട്ടത്തിൽ കൂടുതൽ പോയിന്റ് നേടിയവർക്ക് ആകും മുൻതൂക്കം. ഇന്ത്യ അവരുടെ ഗ്രൂപ്പിൽ 8 പോയിന്റുമായി ഒന്നാമത് ആയിരുന്നു. ഇംഗ്ലീഷ് ടീം 7 പോയിന്റുമായി അവരുടെ പോയിന്റിൽ രണ്ടാമതും ഫിനിഷ് ചെയ്തു. അതുകൊണ്ട് തന്നെ മഴ കളി ഇല്ലാതെ ആക്കിയാൽ ഇന്ത്യ ആകും ഫൈനലിലേക്ക് മുന്നേറുക.
മഴ പെയ്യില്ല എന്നാണ് അപ്പോഴും പ്രതീക്ഷ. ഇന്ത്യയുടെ ഒരു മത്സരവും മഴ കാരണം ഓസ്ട്രേലിയയിൽ ഇത്തവണ ഉപേക്ഷിക്കേണ്ടി വന്നിട്ടില്ല. നാളെ ആണ് ഇന്ത്യ ഇംഗ്ലണ്ട് സെമി ഫൈനൽ നടക്കേണ്ടത്.