ഇന്ത്യയ്ക്ക് 351 എന്ന സ്കോര്‍, നാല് ഇന്ത്യന്‍ താരങ്ങള്‍ക്ക് അര്‍ദ്ധ ശതകം

Sports Correspondent

വെസ്റ്റിന്‍ഡീസിനെതിരെ മൂന്നാം ഏകദിനത്തിൽ ആദ്യം ബാറ്റ് ചെയ്ത് 5 വിക്കറ്റ് നഷ്ടത്തിൽ 351 റൺസ് നേടി ഇന്ത്യ. ഇഷാന്‍ കിഷന്‍(77), ശുഭ്മന്‍ ഗിൽ(85), സ‍ഞ്ജു സാംസൺ(51) എന്നിവര്‍ക്കൊപ്പം ഹാര്‍ദ്ദിക് പാണ്ഡ്യയും അര്‍ദ്ധ ശതകം തികച്ചാണ് ഇന്ത്യയെ മികച്ച സ്കോറിലേക്ക് നയിച്ചത്.

ഓപ്പണര്‍മാരായ ഇഷാന്‍ കിഷനും ശുഭ്മന്‍ ഗില്ലും ചേര്‍ന്ന് 143 റൺസാണ് ഒന്നാം വിക്കറ്റിൽ നേടിയത്. റുതുരാജിന്റെ വിക്കറ്റ് വേഗത്തിൽ നഷ്ടമായ ശേഷം സഞ്ജു അതിവേഗത്തിൽ അര്‍ദ്ധ ശതകം നേടി ഇന്ത്യയെ മുന്നോട്ട് നയിക്കുകയായിരുന്നു. ശുഭ്മന്‍ ഗില്ലിന് ശതകം നഷ്ടമായെങ്കിലും ഹാര്‍ദ്ദിക് പാണ്ഡ്യ പുറത്താകാതെ 52 റൺസ് നേടി ഇന്ത്യയെ 351 എന്ന മികച്ച സ്കോറിലേക്ക് എത്തിച്ചു.

സൂര്യകുമാര്‍ യാദവ് 35 റൺസ് നേടി പുറത്തായപ്പോള്‍ വെസ്റ്റിന്‍ഡീസിനായി റൊമാരിയോ ഷെപ്പേര്‍ഡ് 2 വിക്കറ്റ് നേടി.