ചരിത്രം കുറിച്ച് ഇന്ത്യൻ ടീം!! വനിത ടെസ്റ്റ് ക്രിക്കറ്റിലെ ഏറ്റവും വലിയ ടോട്ടൽ!!

Newsroom

വനിതാ ടെസ്റ്റ് ക്രിക്കറ്റിൽ ചരിത്രം കുറിച്ച് ഇന്ത്യ. ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ടെസ്റ്റിൽ ഇന്ത്യൻ വനിത 603/6 റൺസ് എടുത്ത് ഡിക്ലയർ ചെയ്തു. വനിതാ ടെസ്റ്റ് ക്രിക്കറ്റിൽ ഇതാദ്യമായാണ് ഒരു ടീം 600 റൺസ് എടുക്കുന്നത്. ഓസ്ട്രേലിയയുടെ 575 എന്ന റെക്കോർഡ് ടോട്ടൽ ആണ് ഇന്ത്യ ഇന്ന് മറികടന്നത്.

ഇന്ത്യ 24 06 29 11 09 03 169

ഇന്ന് റിച്ച ഘോഷിന്റെയും ഹർമൻപ്രീത് കോറിന്റെയും വിക്കറ്റുകൾ നഷ്ടമായതോടെ ഇന്ത്യ ഡിക്ലയർ ചെയ്യുക ആയിരുന്നു. റിച്ച ഘോഷ് 90 പന്തിൽ നിന്ന് 86 റൺസും ഹർമൻപ്രീത് 69 റൺസും എടുത്തു.

ഇന്നലെ ഇന്ത്യക്ക് ആയി ഷഫാലി വർമ 205 റൺസും സ്മൃതി മന്ദാന 149 റൺസും എടുത്തിരുന്നു.