പിങ്ക് ബോളിൽ രാത്രി പരിശീലനം നടത്താൻ കോഹ്‌ലിയും സംഘവും

Photo: Twitter/@BCCI

ഇന്ത്യയുടെ ആദ്യ ഡേ നൈറ്റ് ടെസ്റ്റിന് മുൻപ് പിങ്ക് ബോൾ ഉപയോഗിച്ച് രാത്രിയിൽ പരിശീലനം നടത്താൻ ഒരുങ്ങി വിരാട് കോഹ്‌ലിയും സംഘവും. ഇന്ന് ഇൻഡോറിൽ വെച്ച് പിങ്ക് ബോൾ ഉപയോഗിച്ച് രാത്രിയിൽ പരിശീലനം നടത്താനാണ് ഇന്ത്യൻ ടീം ഒരുങ്ങുന്നത്. കൊൽക്കത്തയിൽ നടക്കുന്ന ടെസ്റ്റിന് മുൻപ് പിങ്ക് ബോളിൽ പരിചയം നേടുക എന്ന ലക്‌ഷ്യം വെച്ചാണ് ഇന്ത്യ ഇന്ത്യ ഇന്ന് ഇൻഡോറിൽ വെച്ച് പരിശീലനം നടത്തുന്നത്.

ഒന്നാം ടെസ്റ്റ് കഴിഞ്ഞ് രണ്ടാം ടെസ്റ്റിന് മൂന്ന് ദിവസം മാത്രം ഉള്ളതുകൊണ്ടാണ് നേരത്തെ തന്നെ പിങ്ക് ബോളിൽ പരിശീലനം നടത്താൻ ഇന്ത്യൻ ടീം തീരുമാനിച്ചത്. നവംബർ 22 ന് കൊൽക്കത്തയിലെ ഈഡൻ ഗാർഡൻസിൽ വെച്ചാണ് ഇന്ത്യയുടേയും ബംഗ്ലാദേശിന്റെയും ആദ്യ ഡേ നൈറ്റ് മത്സരം. ഇന്ത്യയുടെ ആദ്യ ഡേ നൈറ്റ് ടെസ്റ്റിന് SGയുടെ പന്തുകളാണ് ഉപയോഗിക്കുന്നത്. ആദ്യമായിട്ടാണ് SG പിങ്ക് ബോളുകൾ നിർമിക്കുന്നതും. ഇതുവരെ നടന്ന ഡേ നൈറ്റ് ടെസ്റ്റുകളിൽ എല്ലാം കൂകാബൂറ, ഡ്യൂക്ക് പന്തുകളാണ് ഉപയോഗിച്ചിരുന്നത്.

Previous article“അത്ഭുതങ്ങൾ ഒന്നും സംഭവിച്ചില്ല എങ്കിൽ ഇത്തവണ പ്രീമിയർ ലീഗ് കിരീടം ലിവർപൂളിന്” – ജോസെ
Next articleബാഡ്മിന്റണ്‍ റാങ്കിംഗില്‍ കുതിപ്പ് തുടര്‍ന്ന് ഇന്ത്യന്‍ താരങ്ങള്‍