ഇന്ത്യയും പാകിസ്ഥാനും തമ്മിൽ പരസ്പരം ഏറ്റുമുട്ടാതെ ലോക ടെസ്റ്റ് ചാംപ്യൻഷിപ് നടത്തുന്നതിൽ കാര്യമില്ലെന്ന് മുൻ പാകിസ്ഥാൻ താരം വഖാർ യൂനിസ്. തന്റെ ടെസ്റ്റ് ക്രിക്കറ്റ് കരിയറിൽ വെറും 4 ടെസ്റ്റ് മത്സരം മാത്രമാണ് തനിക്ക് കളിക്കാൻ പറ്റിയതെന്നും അതിൽ തനിക്ക് നിരാശയുണ്ടെന്നും വഖാർ യൂനിസ് പറഞ്ഞു. ഈ കാര്യത്തിൽ ഐ.സി.സി കുറച്ചുകൂടെ കാര്യക്ഷമമായ രീതിയിൽ ഇടപെടണമെന്നും ഇന്ത്യയും പാകിസ്ഥാനും തമ്മിൽ പരസ്പരം ഏറ്റുമുട്ടാതെ ലോക ടെസ്റ്റ് ചാംപ്യൻഷിപ് നടത്തുന്നതിൽ അർത്ഥമില്ലെന്നും വഖാർ യൂനിസ് പറഞ്ഞു.
ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള രാഷ്ട്രീയ പ്രശ്നങ്ങളെ തുടർന്ന് ഇരുടീമുകളും പരസ്പരം പരമ്പര കളിക്കാറില്ല. നിലവിൽ ഐ.സി.സി ടൂർണമെന്റിൽ മാത്രമാണ് ഇന്ത്യയും പാക്കിസ്ഥാനും ഏറ്റുമുട്ടുന്നത്. പാകിസ്ഥാന് വേണ്ടി 87 ടെസ്റ്റുകളും 262 ഏകദിന മത്സരങ്ങളും വഖാർ യൂനിസ് കളിച്ചിട്ടുണ്ട്.













