ചാമ്പ്യൻസ് ലീഗ് ഫൈനൽ ജൂണിലേക്ക് മാറ്റി

- Advertisement -

കൊറോണ കാരണം മത്സരങ്ങൾ ഒക്കെ മാറ്റിവെക്കേണ്ടി വന്നതിനാൽ ചാമ്പ്യൻസ് ലീഗ്, യൂറോപ്പ ലീഗ് ഫൈനലുകൾ യുവേഫ മാറ്റിവെച്ചു. മെയ് മാസം നടക്കേണ്ടിയിരുന്ന ഫൈനലുകൾ ഇനി ജൂണിൽ ആകും നടക്കുക. യൂറോപ്പ ലീഗ് ഫൈനൽ ജൂൺ 23നും, ചാമ്പ്യൻസ് ലീഗ് ഫൈനൽ ജൂൺ 27നും ആകും നടക്കുക. ഇന്ന് നടന്ന യുവേഫയുടെ കോൺഫറൻസിൽ ആണ് ഈ തീരുമാനങ്ങൾ എടുത്തത്.

മെയ് 5നേക്ക് ചാമ്പ്യൻസ് ലീഗ് മത്സരങ്ങൾ പുനരാരംഭിക്കാൻ ആണ് യുവേഫ ആലോചിക്കുന്നത്. അതിനു മുമ്പായി സ്ഥിതുഗതികൾ നേരെയാകും എന്നും യുവേഫ പ്രതീക്ഷിക്കുന്നു. യൂറോ കപ്പ് 2021ലേക്ക് മാറ്റിയതിനാൽ ജൂൺ അവസാനം വരെ എല്ലാ ക്ലബുകൾക്കും താരങ്ങളെ ഒപ്പം കിട്ടും. താരങ്ങളുടെ കരാറുകൾ ജൂൺ അവസാനം വരെ ആക്കാനും യുവേഫ നിർദേശം നൽകിയിട്ടുണ്ട്.

Advertisement