കോവിഡ് -19 ദുരിതാശ്വാസ ഫണ്ട് സ്വരൂപിക്കുന്നതിന് ഇന്ത്യ- പാകിസ്ഥാൻ മത്സരം നടത്തണമെന്ന് ഷൊഹൈബ് അക്തർ

Photo: AFP
- Advertisement -

കോവിഡ് -19 ദുരിതാശ്വാസ ഫണ്ട് സ്വരൂപിക്കുന്നതിന് വേണ്ടി ഇന്ത്യ – പാകിസ്ഥാൻ ഏകദിന പരമ്പര നടത്തണമെന്ന് മുൻ പാകിസ്ഥാൻ ഫാസ്റ്റ് ബൗളർ ഷൊഹൈബ് അക്തർ. ഈ പരമ്പരയിൽ നിന്ന് ലഭിക്കുന്ന തുക ഇരു രാജ്യങ്ങൾക്കും തുല്യമായി  വീതിച്ച് എടുക്കാമെന്നും അക്തർ പറഞ്ഞു.

കൊറോണ വൈറസ് ബാധയെ തുടർന്നുണ്ടായ പ്രശ്നങ്ങൾ തീരുമ്പോൾ ഒരു നിക്ഷപക്ഷ വേദിയിൽ വെച്ച് മത്സരം നടത്താമെന്നും അക്തർ നിർദേശിച്ചു. 2012-13 സീസൺ മുതൽ ഇന്ത്യയും പാകിസ്ഥാനും തമ്മിൽ പരസ്പരം പരമ്പരകൾ കളിക്കുന്നില്ല. ഐ.സി.സി നടത്തുന്ന ടൂർണമെന്റുകളിൽ മാത്രമാണ് ഇരു രാജ്യങ്ങളും കളിക്കുന്നത്.

ഈ മത്സരത്തിൽ വിരാട് കോഹ്‌ലി സെഞ്ചുറി നേടിയാലും ഞമ്മൾ സന്തോഷിക്കുമെന്നും ബാബർ അസം സെഞ്ചുറി നേടിയാലും സന്തോഷിക്കുമെന്ന് അക്തർ പറഞ്ഞു. ഈ മത്സരത്തിന് കാണികൾ ഒരുപാട് ഉണ്ടാവുമെന്നും മത്സരത്തിൽ രണ്ട് ടീമുകളും ജേതാക്കളാവുമെന്നും അക്തർ കോർട്ടിച്ചേർത്തു. ഇത്തരത്തിലുള്ള ഒരു ടൂർണമെന്റ് ഇരു രാജ്യങ്ങളും തമ്മിലുള്ള പരമ്പര പുനരാരംഭിക്കുന്നതിന് കാരണമാവുമെന്നും മുൻ പാകിസ്ഥാൻ ഫാസ്റ്റ് ബൗളർ പറഞ്ഞു.

Advertisement