“ഭീകരവാദവും ഇന്ത്യയിലേക്കുള്ള നുഴഞ്ഞുകയറ്റവും അവസാനിപ്പിക്കുന്നത് വരെ പാക്കിസ്ഥാനുമായി ക്രിക്കറ്റ് പരമ്പര ഉണ്ടാകില്ല” – കായിക മന്ത്രി

Newsroom

അതിർത്തി കടന്നുള്ള ഭീകരവാദവും ഇന്ത്യയിലേക്കുള്ള നുഴഞ്ഞുകയറ്റവും അവസാനിപ്പിക്കുന്നത് വരെ പാക്കിസ്ഥാനുമായി ക്രിക്കറ്റ് പരമ്പര ഉണ്ടാകില്ല എന്നും അത് മുമ്പ് തന്നെ ബിസിസിഐ തീരുമാനിച്ചിരുന്നതാണെന്നും കായിക മന്ത്രി അനുരാഗ് താക്കൂർ പറഞ്ഞു.

ഇന്ത്യ 23 08 20 10 09 51 817

“നുഴഞ്ഞുകയറ്റവും അതിർത്തി കടന്നുള്ള തീവ്രവാദവും അവസാനിപ്പിക്കുന്നതുവരെ പാകിസ്ഥാനുമായുള്ള കായിക പരമ്പരകൾ നടത്തില്ലെന്ന് ബിസിസിഐ വളരെ മുമ്പേ തീരുമാനിച്ചിരുന്നു. ഇത് ഈ രാജ്യത്തെ ഓരോ സാധാരണ പൗരന്റെയും വികാരമാണെന്ന് ഞാൻ കരുതുന്നു,” മുൻ അനുരാഗ് താക്കൂർ വെള്ളിയാഴ്ച പറഞ്ഞു.

ഇപ്പോൾ ഐസിസിയുടെയും എ സി സിയുടെയും ടൂർണമെന്റുകളിൽ മാത്രമാണ് ഇന്ത്യയും പാകിസ്താനും നേർക്കുനേർ വരുന്നത്.