ഇന്ത്യ – പാകിസ്ഥാൻ പരമ്പര ആഷസിനേക്കാൾ മികച്ചത്

Photo: AFP

ഇന്ത്യ – പാകിസ്ഥാൻ പരമ്പര ഓസ്ട്രേലിയയും ഇംഗ്ലണ്ടും തമ്മിൽ നടക്കുന്ന ആഷസ് പരമ്പരയെക്കാൾ മികച്ചതാണെന്ന് മുൻ പാകിസ്ഥാൻ സ്പിന്നർ മുഷ്‌താഖ്‌ അഹമ്മദ്. അബുദാബിയിൽ നടക്കുന്ന ടി10 പരമ്പരയ്ക്കിടെ സംസാരിക്കുകയായിരുന്നു മുഷ്‌താഖ്‌ അഹമ്മദ്. ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള പരമ്പര പുനരാരംഭിക്കണമെന്നും ക്രിക്കറ്റ് പരമ്പര കൊണ്ട് രണ്ട് രാജ്യങ്ങളും തമ്മിലുള്ള ബന്ധം മെച്ചപ്പെടുമെന്നും മുഷ്‌താഖ്‌ അഹമ്മദ് പറഞ്ഞു.

ക്രിക്കറ്റ് സ്നേഹം കൊണ്ടുവരുമെന്നും ഇത് ആരാധകർക്ക് സന്തോഷം കൊണ്ടുവരുമെന്നും മുൻ പാകിസ്ഥാൻ സ്പിന്നർ പറഞ്ഞു. അത് കൊണ്ട് തന്നെ ഇന്ത്യയും പാകിസ്ഥാനും പരസ്പരം പരമ്പരകൾ കളിക്കണമെന്നും അത് കാണാൻ ആരാധകർ ആഗ്രഹിക്കുന്നുണ്ടെന്നും മുഷ്‌താഖ്‌ അഹമ്മദ് പറഞ്ഞു. ഇന്ത്യയും പാകിസ്ഥാനും ഏറ്റുമുട്ടുമ്പോൾ മത്സരം വളരെ മികച്ചതാണെന്നും ആഷസ് പരമ്പരയെക്കാൾ മികച്ചതാണ് ഇന്ത്യ – പാകിസ്ഥാൻ പാരമ്പരയെന്നും താരം പറഞ്ഞു. ഇരു രാജ്യങ്ങളും ക്രിക്കറ്റ് കളിയ്ക്കാൻ തുടങ്ങിയാൽ രണ്ടു രാജ്യങ്ങളും തട്ടിലുള്ള ചർച്ചകൾ എല്ലാം എളുപ്പമാവുമെന്നും മുഷ്‌താഖ്‌ അഹമ്മദ് പറഞ്ഞു.

നിലവിൽ ഐ.സി.സി ടൂർണമെന്റുകളിൽ മാത്രമാണ് ഇന്ത്യയും പാകിസ്ഥാനും ഏറ്റുമുട്ടുന്നത്. 2012-2013 സീസണിൽ പാകിസ്ഥാൻ ഇന്ത്യയിൽ പര്യടനം നടത്തിയതിന് ശേഷം ഇരു രാജ്യങ്ങളും പരസ്പരം പരമ്പരകൾ കളിച്ചിട്ടില്ല.

Previous articleകേരളത്തിൽ ഫുട്ബാൾ പ്രതിഭകളെ വളർത്തിയെടുക്കാൻ കേരള ബ്ലാസ്റ്റേഴ്‌സ്
Next articleമഴ നിയമത്തിൽ കേരളത്തിന് ജയം