പാകിസ്ഥാനിൽ ഏഷ്യ കപ്പ് നടക്കുകയാണെങ്കിൽ ഇന്ത്യ അതിൽ പങ്കെടുക്കില്ലെന്ന് ബി.സി.സി.ഐ വൃത്തങ്ങൾ. പാകിസ്ഥാൻ ഏഷ്യ കപ്പ് നടത്തുന്നതിൽ പ്രശ്നം ഇല്ലെന്നും എന്നാൽ ഇന്ത്യക്ക് പാകിസ്ഥാനിൽ പോയി കളിയ്ക്കാൻ കഴിയില്ലെന്നും ബി.സി.സി.ഐയുമായി അടുത്ത വൃത്തങ്ങൾ അറിയിച്ചു. ഏഷ്യ കപ്പിന് ഇന്ത്യക്ക് ഒരു നിക്ഷപക്ഷ വേദി വേണമെന്നാണ് ആവശ്യമെന്നും ബി.സി.സി.ഐ പ്രധിനിധി പറഞ്ഞു.
ഏഷ്യ കപ്പ് പോലെയുള്ള ഒരുപാടു രാജ്യങ്ങൾ പങ്കെടുക്കുന്ന ടൂർണമെന്റിൽ പോലും ഇന്ത്യക്ക് പാകിസ്ഥാനിൽ പോയി കളിക്കാൻ കഴിയില്ലെന്നും ഇന്ത്യ ഏഷ്യ കപ്പിൽ പങ്കെടുക്കുകയായണെങ്കിൽ അത് ഒരു നിക്ഷ്പക്ഷ വേദിയിൽ ആയിരിക്കുമെന്നും ബി.സി.സി.ഐ വ്യക്തമാക്കി. 2018ൽ ഇത്തരമൊരു സാഹചര്യത്തിൽ ഏഷ്യ കപ്പ് യു.എ.ഇയിൽ വെച്ച് നടത്തിയത് ബി.സി.സി.ഐ പ്രധിനിധി പരാമർശിക്കുകയും ചെയ്തു.