ഇംഗ്ലണ്ടിൽ നടക്കുന്ന ലോകകപ്പിൽ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്‌ലിയുടെ സഹായത്തിനു മുൻ ഇന്ത്യൻ ക്യാപ്റ്റൻ ധോണിയുടെ സാന്നിദ്ധ്യം അനിവാര്യമാണെന്ന് ഓസ്‌ട്രേലിയൻ ക്രിക്കറ്റ് ഇതിഹാസം ഷെയിൻ വോൺ. ലോകകപ്പിൽ ധോണിയുടെ സാന്നിദ്ധ്യം ഇന്ത്യക്ക് മുതൽക്കൂട്ടാണെന്നും ഷെയിൻ വോൺ പറഞ്ഞു. ധോണിയുടെ അനുഭവ സമ്പത്ത് ഇന്ത്യക്കും വിരാട് കോഹ്‌ലിക്കും ലോകകപ്പിൽ ഗുണം ചെയ്യുമെന്നും ഷെയിൻ വോൺ പറഞ്ഞു.
ലോകകപ്പിന് ശേഷം ധോണി വിരമിക്കുമ്പോൾ യുവതാരം റിഷഭ് പന്ത് ധോണിയുടെ പകരക്കാരൻ ആവണമെന്നും വോൺ പറഞ്ഞു. ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പരയിൽ അവസാന രണ്ടു ഏകദിന മത്സരങ്ങളിൽ ധോണിക്ക് പകരം കളിച്ച റിഷഭ് പന്ത് മികച്ച പ്രകടനം പുറത്തെടുത്തിരുന്നില്ല. രണ്ടു മത്സരങ്ങളിൽ നിന്ന് 36, 16 റൺസ് മാത്രമാണ് പന്തിനു എടുക്കാനായത്. വിക്കറ്റ് കീപ്പിങ്ങിൽ പന്തിന്റെ പിഴവുകളെയും ആരാധകർ വിമർശിച്ചിരുന്നു. എന്നാൽ ലോകകപ്പിൽ ഇന്ത്യൻ ടീമിൽ ധോണിക്കൊപ്പം പന്തും വേണമെന്നും വോൺ പറഞ്ഞു. വിക്കറ്റ് കീപ്പറായി ധോണിയും ബാറ്റ്സ്മാൻ എന്ന നിലയിൽ പന്തും കളിക്കണമെന്നും വോൺ കൂട്ടിച്ചേർത്തു