സൗത്ത് ആഫ്രിക്കയുടെ കുറ്റി തെറിപ്പിച്ച് ഷമി, ഇന്ത്യ ജയത്തിനരികെ

Photo: Twitter/@BCCI

സൗത്ത് ആഫ്രിക്കക്കെതിരെയുള്ള ആദ്യ ടെസ്റ്റിന്റെ അവസാന ദിവസം ഇന്ത്യ ജയത്തിലേക്ക്. 1 ഒരു വിക്കറ്റ് നഷ്ടത്തിൽ 11 റൺസ് എന്ന നിലയിൽ അഞ്ചാം ദിവസം ബാറ്റിംഗ് ആരംഭിച്ച സൗത്ത് ആഫ്രിക്ക അവസാന വിവരം ലഭിക്കുമ്പോൾ തകർച്ചയെ നേരിടുകയാണ്. 8 വിക്കറ്റ് നഷ്ടത്തിൽ 70 റൺസാണ് സൗത്ത് ആഫ്രിക്ക നേടിയത്. അവസാന ദിവസം 80 ഓവറോളം ബാക്കി നിൽക്കെ ഇന്ത്യയെക്കാളും 325 റൺസ് പിറകിലായ സൗത്ത് ആഫ്രിക്കക്ക് ഇനി തോൽവി ഒഴിവാക്കാൻ അത്ഭുതങ്ങൾ സംഭവിക്കേണ്ടി വരും.

സൗത്ത് ആഫ്രിക്കൻ മധ്യ നിരയുടെ നടുവൊടിച്ച ബൗളിംഗ് പ്രകടനം പുറത്തെടുത്ത മുഹമ്മദ് ഷമിയാണ് ഇന്ത്യക്ക് അവസാന ദിവസം ആധിപത്യം നൽകിയത്. അവസാന ദിവസം സൗത്ത് ആഫ്രിക്കൻ മധ്യ നിരയിൽ ബാവുമ, ഡു പ്ലെസി, ഡി കോക്ക് എന്നിവരുടെ കുറ്റി ഷമി തെറിപ്പിക്കുകയായിരുന്നു. സൗത്ത് ആഫ്രിക്കൻ നിരയിൽ ചെറുത്ത് നിന്ന ഓപ്പണർ മാർക്രത്തിന്റെയും ഫിലാണ്ടറുടെയും മഹാരാജയുടെയും വിക്കറ്റുകൾ ഒരു ഓവറിൽ തന്നെ ജഡേജ വീഴ്ത്തിയതോടെ ഇന്ത്യ ജയത്തോടെ കൂടുതൽ അടുത്തു.

Previous articleഏറ്റവും വേഗത്തിൽ 350 വിക്കറ്റ് എന്ന റെക്കോർഡിൽ അശ്വിൻ
Next articleലോറിസിന്റെ എല്ലിന് പൊട്ടലില്ല, ടോട്ടൻഹാമിന് ആശ്വാസം