രണ്ടാം ഇന്നിംഗ്സിലും വേഗത്തിൽ പുറത്തായി ഇന്ത്യന്‍ ഓപ്പണര്‍മാര്‍

Pujarakohli

ഇന്ത്യയുടെ രണ്ടാം ഇന്നിംഗ്സിലും വേഗത്തിൽ പുറത്തായി ഓപ്പണര്‍മാര്‍. ആദ്യ ഇന്നിംഗ്സിൽ ദക്ഷിണാഫ്രിക്കയെ 210 റൺസിന് പുറത്താക്കി ഇന്ത്യ 13 റൺസിന്റെ ഒന്നാം ഇന്നിംഗ്സ് ലീഡാണ് നേടിയത്. മത്സരത്തിന്റെ രണ്ടാം ദിവസം അവസാനിക്കുമ്പോള്‍ ഇന്ത്യ 57/2 എന്ന നിലയിലാണ്.

10 റൺസ് നേടിയ കെഎൽ രാഹുലിനെ മാര്‍ക്കോ ജാന്‍സനും 7 റൺസ് നേടിയ മയാംഗ് അഗര്‍വാളിനെ കാഗിസോ റബാഡയുമാണ് പുറത്താക്കിയത്. 33 റൺസിന്റെ മൂന്നാം വിക്കറ്റ് കൂട്ടുകെട്ടുമായി വിരാട് കോഹ്‍ലി(14*) – ചേതേശ്വര്‍ പുജാര(9*) എന്നിവരാണ് ക്രീസിലുള്ളത്.

മത്സരത്തിൽ 70 റൺസിന്റെ ലീഡാണ് ഇന്ത്യയുടെ കൈവശമുള്ളത്.

Previous articleഒന്നാം സ്ഥാനം തിരിച്ചെടുത്തു, ഒഡീഷയ്ക്ക് മുന്നിൽ വിജയ നൃത്തമാടി കേരള ബ്ലാസ്റ്റേഴ്സ്
Next articleപത്തരമാറ്റ് ബ്ലാസ്‌റ്റേഴ്‌സ്, തോല്‍വി അറിയാതെ തുടര്‍ച്ചയായ പത്താം മത്സരം