ഓസ്ട്രേലിയയിൽ ഇന്ത്യയുടെ ക്വറന്റൈൻ കേന്ദ്രം സിഡ്നിയാവും

Photo :AFP
- Advertisement -

ഇന്ത്യൻ പ്രീമിയർ ലീഗിന് ശേഷം ഓസ്ട്രേലിയയിൽ പര്യടനം നടത്തുന്ന ഇന്ത്യൻ ടീമിന്റെ ക്വറന്റൈൻ കേന്ദ്രം സിഡ്‌നിയിൽ ആവാൻ സാധ്യത. ഇന്ത്യൻ പ്രീമിയർ ലീഗിന് ശേഷം നവംബറിലാണ് ഇന്ത്യ ഓസ്ട്രേലിയയിൽ പര്യടനം നടത്തുന്നത്. പരമ്പരയിൽ മൂന്ന് വീതം ഏകദിന – ടി20 മത്സരങ്ങളും 4 ടെസ്റ്റ് മത്സരങ്ങളുമാണ് ഉള്ളത്. നവംബർ 27ന് നടക്കുന്ന ഏകദിന മത്സരത്തോടെയാണ് പരമ്പരയുടെ തുടക്കം.

നേരത്തെ ക്വീൻസ് ലാൻഡിൽ ഇന്ത്യയുടെ ക്വറന്റൈൻ കേന്ദ്രം ഒരുക്കാനായിരുന്നു ഉദ്ധേശമെങ്കിലും ക്വീൻസ് ലാൻഡ് സർക്കാർ ഇന്ത്യൻ ക്രിക്കറ്റ് ടീമിന് വേണ്ടി ക്വറന്റൈനിൽ ഇളവ് വരുത്താൻ അനുവദിക്കാതിരുന്നതോടെയാണ് ക്വറന്റൈൻ കേന്ദ്രം മാറ്റാൻ നിർബന്ധിതമായത്. ഇന്ത്യൻ ടീം ക്വീൻസ് ലാൻഡിൽ 14 ദിവസം നിർബന്ധിത ക്വറന്റൈൻ പൂർത്തിയാക്കണമെന്ന് സർക്കാർ പറഞ്ഞിരുന്നു. കൂടാതെ വൈറ്റ് ബോൾ മത്സരങ്ങൾ കൂടുതൽ എസ്.സി.ജിയിൽ നടത്താനും സാധ്യതയുണ്ട്.

Advertisement