ഇന്ത്യക്ക് എതിരെ നാലാം ടെസ്റ്റിൽ ആദ്യം ബാറ്റു ചെയ്യുന്ന ഇംഗ്ലണ്ട് ആദ്യ ദിനം അവസാനിക്കുമ്പോൾ 302-7 എന്ന നിലയിൽ. അവസാന സെഷനിൽ ഇംഗ്ലണ്ടിന് 2 വിക്കറ്റുകൾ കൂടെ നഷ്ടമായി. 47 റൺസ് എടുത്ത ബെൻ ഫോക്സിനെയും 13 റൺസ് എടുത്ത ഹാർട്ലിയെയും ആണ് അവസാന സെഷനിൽ ഇംഗ്ലണ്ടിന് നഷ്ടമായത്. 2 വിക്കറ്റും സിറാജ് ആണ് നേടിയത്.
ജോ റൂട്ടും റോബിൻസണും ആണ് ഇപ്പോൾ ക്രീസിൽ ഉള്ളത്. ജോ റൂട്ട് തന്റെ 31ആം സെഞ്ച്വറി പൂർത്തിയാക്കി. 226 പന്തുകൾ ബാറ്റു ചെയ്ത റൂട്ട് 106 റൺസ് എടുത്തു. 9 ഫോർ താരം അടിച്ചു. 31 റൺസ് എടുത്ത റോബിൻസണും ക്രീസിൽ നിൽക്കുന്നു.
നേരത്തെ ഇന്ന് ആദ്യ സെഷനിൽ അരങ്ങേറ്റക്കാരൻ ആകാശ് ദീപിന്റെ ഗംഭീര ബൗളിംഗ് ഇന്ത്യക്ക് കരുത്തായിരുന്നു.ഇന്ത്യ വീഴ്ത്തിയ അഞ്ച് വിക്കറ്റിൽ മൂന്ന് വിക്കറ്റുകളും വീഴ്ത്തിയത് ആകാശ് ദീപ് ആണ്.
11 റൺസ് എടുത്ത ഡക്കറ്റ് ജുറലിന് ക്യാച്ച് നൽകിയാണ് പുറത്തായത്. ഇതിനു പിന്നാലെ ഒലി പോപ് റൺ ഒന്നും എടുക്കാതെ ആകാശിന് മുന്നിൽ വിക്കറ്റിന് മുന്നിൽ കുരുങ്ങി. 42 റൺസ് എടുത്ത ക്രോലിയുടെ വിക്കറ്റ് തെറിപ്പിക്കാനും ആകാശ് ദീപിന്. മത്സരത്തിൽ ആദ്യ ഓവറിൽ സാക് ക്രോലിയെ ആകാശ് ബൗൾഡ് ആക്കിയിരുന്നു. പക്ഷെ ആ ബോൾ നോബോൾ ആയിരുന്നു. ആ നിരാശ അവസാനം സാക്ക് ക്രോലിയെ പുറത്താക്കി കൊണ്ട് തന്നെ ആകാശ് ദീപ് തീർത്തു.
ഇതിനു ശേഷം നന്നായൊ ബാറ്റു ചെയ്ത ബെയർ സ്റ്റോയെ അശ്വിൻ പുറത്താക്കി. 35 പന്തിൽ നിന്ന് 38 റൺസ് എടുത്താണ് താരം പുറത്തായത്. ലഞ്ചിന് പിരിയുന്നതിന് തൊട്ടു മുന്നെയുള്ള ബൗളിൽ ബെൻ സ്റ്റോക്സും പുറത്തായി. സ്റ്റോക്സിനെ ജഡേജയാണ് പുറത്താക്കിയത്.