ഇന്ത്യയെ എറിഞ്ഞൊതുക്കി ബംഗ്ലാദേശ്

Staff Reporter

ഇന്ത്യൻ ബാറ്റിംഗ് നിരയെ എരിഞ്ഞൊതുക്കി ബംഗ്ലാദേശ്; ടോസ് നേടിയ ബംഗ്ലാദേശ് ഇന്ത്യയെ ബാറ്റിങ്ങിന് അയച്ച തീരുമാനം ശെരിവെക്കുന്ന രീതിയിലുള്ള പ്രകടനമാണ് ബംഗ്ലാദേശ് ബൗളർമാർ പുറത്തെടുത്തത്. ഇന്ത്യൻ ബാറ്റിംഗ് നിര റൺസ് കണ്ടെത്താൻ വിഷമിച്ചപ്പോൾ ഇന്ത്യൻ ഇന്നിംഗ്സ് 6 വിക്കറ്റ് നഷ്ടത്തിൽ 148 റൺസിൽ അവസാനിക്കുകയായിരുന്നു.

തുടക്കത്തിൽ തന്നെ ഇന്ത്യക്ക് ക്യാപ്റ്റൻ രോഹിത് ശർമ്മയെ നഷ്ടമായെങ്കിലും 41 റൺസ് ശിഖർ ധവാൻ ഇന്ത്യക്ക് മികച്ച അടിത്തറ നൽകി. എന്നാൽ തുടർന്ന് വന്ന ആർക്കും മികച്ച സ്കോർ കണ്ടെത്താനാവാതെ പോയത് ഇന്ത്യക്ക് തിരിച്ചടിയായി. ഇന്ത്യക്ക് വേണ്ടി ശ്രേയസ് അയ്യർ 13 പന്തിൽ 22 റൺസും റിഷഭ് പന്ത് 27 റൺസുമെടുത്ത് പുറത്തായി. അവസാന ഓവറുകളിൽ ആഞ്ഞടിച്ച വാഷിംഗ്‌ടൺ സുന്ദറും ക്രൂണാൽ പാണ്ട്യയുമാണ് ഇന്ത്യക്ക് ബേധപെട്ട സ്കോർ സമ്മാനിച്ചത്. വാഷിങ്ടൺ സുന്ദർ 5 പന്തിൽ 14 റൺസും  പാണ്ട്യ 8 പന്തിൽ 15 റൺസുമെടുത്ത് പുറത്താവാതെ നിന്നു.