ഫ്ലോറിഡയിൽ നടക്കുന്ന നാലാം ടി20യിൽ വെസ്റ്റിൻഡീസിനെതിരെ ഇന്ത്യക്ക് 9 വിക്കറ്റ് വിജയം. വെസ്റ്റിൻഡീസ് ഉയർത്തിയ 179 റൺസ് എന്ന വിജയ ലക്ഷ്യം വെറും ഒരു വിക്കറ്റ് മാത്രം നഷ്ടത്തിൽ 17 ഓവറിലേക്ക് ഇന്ത്യ മറികടന്നു. ഓപ്പണർമാരായ ജയ്സ്വാളും ഗില്ലും ഓപ്പണിംഗ് വിക്കറ്റിൽ നടത്തിയ മികച്ച പ്രകടനം ഇന്ത്യയുടെ വിജയം എളുപ്പത്തിലാക്കി.
ഗിൽ 47 പന്തിൽ നിന്ന് 77 റൺസ് എടുത്താണ് പുറത്തായത്. 3 ഓഫറും അഞ്ചു സിക്സും അടങ്ങുന്നതായിരുന്നുഗില്ലിന്റെ ഇന്നിംഗ്സ്. ജറ്റ്സ്വാൾ 51 പന്തിൽ നിന്ന് 84 റൺസുമായി പുറത്താകാതെ നിന്നു. 3 സിക്സും 11 ഫോറും ജയ്സ്വാൾ പറത്തി. തിലക് വർമ്മ 7 റണ്ണുമായി പുറത്താകാതെ നിന്നു.
ഇന്ന് ആദ്യം ബാറ്റു ചെയ്ത വെസ്റ്റിൻഡീസ് 20 ഓവറിൽ 178-8 എന്ന സ്കോർ ഉയർത്തി. 39 പന്തിൽ 61 റൺസുമായി ഹെറ്റ്മയർ ആണ് വെസ്റ്റിൻഡീസിന്റെ ടോപ് സ്കോറർ ആയത്. 4 സിക്സും 3 ഫോറും അടങ്ങുന്നത് ആയിരുന്നു ഹെറ്റ്മയറിന്റെ ഇന്നിംഗ്സ്.
29 പന്തിൽ നിന്ന് 45 റൺസ് എടുത്ത് ഷായ് ഹോപും വെസ്റ്റിൻഡീസിനായി മികച്ചു നിന്നു. മയേർസ് 17, കിങ് 15, ഒഡേൻ സ്മിത്ത് 15 എന്നിവരും ടോട്ടലിനായി പങ്കുവഹിച്ചു. ഇന്ത്യക്ക് ആയി അർഷ്ദീപ് സിങ് 3 വിക്കറ്റും കുൽദീപ് 2 വിക്കറ്റും വീഴ്ത്തി.
അക്സർ, ചാഹൽ, മുകേശ് കുമാർ എന്നിവർ ഒരോ വിക്കറ്റ് വീതവും വീഴ്ത്തി. ഇപ്പോൾ 2-2 എന്ന നിലയിൽ ആണ് പരമ്പര ഉള്ളത്. നാളെ അവസാന ടി20 നടക്കും.