ഇംഗ്ലണ്ടിനെ തറപറ്റിച്ച് ഐ.സി.സി റാങ്കിങ്ങിൽ ഇന്ത്യ ഒന്നാമത്

India Team Ashwin Virat Kohli

ഇംഗ്ലണ്ടിനെ 3-1ന് പരാജയപ്പെടുത്തി ലോക ടെസ്റ്റ് ചാംപ്യൻഷിപ് ഫൈനൽ ഉറപ്പിച്ചതിന് പിന്നാലെ ഐ.സി.സിയുടെ ടെസ്റ്റ് റാങ്കിങ്ങിൽ ഒന്നാം സ്ഥാനത്തെത്തി ഇന്ത്യ. 122 റേറ്റിംഗ് പോയിന്റുമായാണ് ഇന്ത്യ റാങ്കിങ്ങിൽ ഒന്നാം സ്ഥാനത്ത് എത്തിയത്. ഇംഗ്ലണ്ടിനെതിരായ അവസാന ടെസ്റ്റ് മത്സരത്തിന് മുൻപ് ഇന്ത്യ ഐ.സി.സി ടെസ്റ്റ് റാങ്കിങ്ങിൽ രണ്ടാം സ്ഥാനത്തായിരുന്നു. ഒന്നാം സ്ഥാനത്ത് ഉണ്ടായിരുന്ന ന്യൂസിലാൻഡിനെ മറികടന്നാണ് ഇന്ത്യ ഒന്നാം സ്ഥാനം പിടിച്ചെടുത്തത്.

ഇംഗ്ലണ്ടിനെതിരായ ആദ്യ ടെസ്റ്റ് മത്സരം ചെന്നൈയിൽ തോറ്റതിന് ശേഷം ശക്തമായി തിരിച്ചടിച്ചാണ് ഇന്ത്യ ഇംഗ്ലണ്ടിനെതിരായ പരമ്പര 3-1ന് സ്വന്തമാക്കിയത്. ജയത്തോടെ ലോക ടെസ്റ്റ് ചാംപ്യൻഷിപ് ഫൈനലിൽ എത്തിയ ലോർഡ്‌സിൽ നടക്കുന്ന ഫൈനലിൽ ന്യൂ സിലാൻഡിനെ നേരിടും. അവസാന ടെസ്റ്റ് മത്സരത്തിൽ ഒരു ഇന്നിങ്സിനും 25 റൺസിനുമാണ് ഇന്ത്യ ജയിച്ചത്.