അഞ്ചാം ടി20യിലെ മോശം ഓവര്‍ റേറ്റ്, ഇന്ത്യ മാച്ച് ഫീസിന്റെ 40 ശതമാനം പിഴയൊടുക്കണം

India
- Advertisement -

ഇംഗ്ലണ്ടിനെതിരെ അഞ്ചാം ടി20യില്‍ 36 റണ്‍സിന്റെ വിജയം ടീം കരസ്ഥമാക്കിയെങ്കിലും മോശം ഓവര്‍ റേറ്റ് കാരണം ഇന്ത്യയ്ക്കെതിരെ ഐസിസി നടപടി. മത്സരത്തിന്റെ ഫീസായി ലഭിയ്ക്കുന്ന തുകയുടെ 40 ശതമാനം ആണ് പിഴയായി ഐസിസി വിധിച്ചത്. അനുവദിച്ച സമയത്തിന് കുറവുള്ള ഓരോ ഓവറിനും ഇരുപത് ശതമാനം ആണ് പിഴ. പരമ്പരയില്‍ ഇത് രണ്ടാം തവണയാണ് ഇന്ത്യയ്ക്കെതിരെ ഈ നടപടി വരുന്നത്.

ഇന്ത്യ നിശ്ചിത സമയത്തിന് രണ്ട് ഓവര്‍ പുറകിലായാണ് ഓവറുകള്‍ പൂര്‍ത്തിയാക്കിയതെന്നാണ് ലഭിയ്ക്കുന്ന വിവരം.

Advertisement