2023ലെ ഐസിസി ലോകകപ്പിൽ ഇന്ത്യ വ്യക്തമായ ഫേവറിറ്റുകളായാണ് എന്ന് സുനിൽ ഗവാസ്കർ. എന്നാൽ ട്രോഫി തിരിച്ചുപിടിക്കാൻ രോഹിത് ശർമ്മയുടെ നേതൃത്വത്തിലുള്ള ടീം അവരുടെ പ്രതീക്ഷകൾ നിയന്ത്രിക്കണമെന്നും മുൻ ഇന്ത്യൻ ക്യാപ്റ്റൻ കപിൽ ദേവ് പറഞ്ഞു. ഒക്ടോബർ 5 മുതൽ നവംബർ 19 വരെ നടക്കുന്ന ടൂർണമെന്റിൽ കിരീടം നേടാൻ ആകും എന്ന പ്രതീക്ഷയിലാണ് ഇന്ത്യ.
“ഈ ലോകകപ്പ് എങ്ങനെ അവസാനിക്കുമെന്ന് എനിക്കറിയില്ല. അവർ ഇതുവരെ ലോകകപ്പിനുള്ള ടീമിനെ പ്രഖ്യാപിച്ചിട്ടില്ല. ഇന്ത്യ എപ്പോഴും എല്ലാ ടൂർണമെന്റിലും ഫേവറിറ്റുകളായി പ്രവേശിക്കും, അത് വളരെക്കാലമായി തുടരുന്നു,” കപിൽ പറഞ്ഞു.
“എല്ലാ ഭാഗത്തു നിന്നുമുള്ള പ്രതീക്ഷകളുമായി ടീം എങ്ങനെ പൊരുത്തപ്പെടുന്നു എന്നതാണ് പ്രധാനം. ഹോം ഗ്രൗണ്ടിൽ ഞങ്ങൾ ഒരു ലോകകപ്പ് നേടി, ടീമിൽ ആരെ തിരഞ്ഞെടുത്താലും അത് ആവർത്തിക്കാൻ കഴിയുമെന്ന് എനിക്ക് ഉറപ്പുണ്ട്. കളിക്കാർ ഈ ടൂർബ്ബമെന്റിനായി പൂർണ്ണമായി തയ്യാറെടുക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു,” കപിൽ കൂട്ടിച്ചേർത്തു.