ലോകകപ്പിൽ ഇന്ത്യ ഇംഗ്ലണ്ടിനോട് തോറ്റ് കൊടുത്തതെന്ന ആരോപണവുമായി മുൻ പാകിസ്ഥാൻ താരം

Staff Reporter

Download the Fanport app now!
Appstore Badge
Google Play Badge 1

കഴിഞ്ഞ വർഷം ഇംഗ്ലണ്ടിൽ നടന്ന ലോകകപ്പിൽ ഇന്ത്യ – ഇംഗ്ലണ്ട് മത്സരത്തിൽ ഇന്ത്യ മനഃപൂർവം തോറ്റുകൊടുത്തുവെന്ന ആരോപണവുമായി മുൻ പാകിസ്ഥാൻ താരം അബ്ദുൽ റസാഖ് രംഗത്ത്. നേരത്തെ മുൻ പാകിസ്ഥാൻ താരം മുഷ്‌താഖ്‌ അഹമ്മദും ഇതേ ആരോപണവുമായി രംഗത്തെത്തിയിരുന്നു.

ഇംഗ്ലണ്ട് ആദ്യം ബാറ്റ് ചെയ്ത മത്സരത്തിൽ 338 റൺസ് ചേസ് ചെയ്യാൻ ഇറങ്ങിയ ഇന്ത്യ രോഹിത് ശർമ്മ മത്സരത്തിൽ സെഞ്ചുറി നേടിയിട്ടും പരാജയപെടുകയായിരുന്നു. ഇംഗ്ലണ്ട് ഓൾ റൗണ്ടർ ബെൻ സ്റ്റോക്സിന്റെ പുസ്തകത്തിൽ ധോണി മത്സരം ജയിക്കാനുള്ള ഒരു ശ്രമവും നടത്തിയില്ലെന്ന പരാമർശവും വന്നതോടെ ഈ വിഷയത്തിന് ചൂട് പിടിച്ചിരുന്നു. തുടർന്ന് മുൻ പാകിസ്ഥാൻ ബൗളർ സിക്കന്ദർ ബട്ട് പാകിസ്താനെ പുറത്താക്കാൻ ഇന്ത്യ ഇംഗ്ലണ്ടിനോട് മനഃപൂർവം തോറ്റു കൊടുക്കുകയായിരുന്നുവെന്ന് ആരോപണം ഉന്നയിച്ചിരുന്നു.

എല്ലാവരും ആ മത്സരം കണ്ടിട്ടുണ്ടെന്നും ഇന്ത്യ മനഃപൂർവം തോറ്റുകൊടുക്കുകയായിരുന്നുവെന്നും റസാഖ് പറഞ്ഞു. എല്ലാ ക്രിക്കറ്റ് താരങ്ങൾക്കും ഇതേ കാര്യം തോന്നിയെന്നും സിക്‌സും ഫോറും അടിക്കാൻ കഴിവുള്ള താരം പന്ത് റൺസ് അടക്കാതെ പ്രതിരോധിക്കുകയായിരുന്നെന്നും റസാഖ് പറഞ്ഞു.