ഇരട്ട ഗോളുകളും ഒരു അസിറ്റുമായി ലിംഗാർഡ് താണ്ഡവം, ഇംഗ്ലണ്ടിന് ഏകപക്ഷീയ വിജയം

20210905 232744

ലോകകപ്പ് യോഗ്യത റൗണ്ട് മത്സരത്തിൽ ഇംഗ്ലണ്ടിന് ഏകപക്ഷീയമായ വിജയം. ആൻഡോറയെ നേരിട്ട ഇംഗ്ലണ്ട് വെംബ്ലിയിൽ എതിരില്ലാത്ത നാലു ഗോളുകളുടെ വിജയം തന്നെ നേടി. മാഞ്ചസ്റ്റർ യുണൈറ്റഡ് താരം ലിംഗാർഡ് ആണ് ഇംഗ്ലണ്ടിന്റെ ഇന്നത്തെ ഹീറോ ആയത്. ലിംഗാർഡ് രണ്ട് ഗോളുകളും ഒരു അസിസ്റ്റുമായി തിളങ്ങി‌. ഒരു ഗോളും രണ്ട് അസിസ്റ്റും നൽകു ആഴ്സണൽ താരം സാകയും ഇംഗ്ലീഷ് വിജയത്തിന് കരുത്തായി.

18ആം മിനുട്ടിൽ ലിംഗാർഡ് ആണ് ഇന്ന് ഇംഗ്ലണ്ട് ഗോൾ പട്ടിക തുറന്നത്. ആദ്യ പകുതി ആ 1-0 ലീഡിന് പിരിഞ്ഞു. രണ്ടാം പകുതിയിൽ ഇംഗ്ലണ്ട് കൂടുതൽ അക്രമകാരികളായി. 72ആം മിനുട്ടിൽ മൗണ്ടിനെ വീഴ്ത്തി മ്യതിന് കിട്ടിയ പെനാൾട്ടി കെയ്ൻ ലക്ഷ്യത്തിൽ എത്തിച്ചു. പിന്നാലെ സാകയുടെ പാസ് സ്വീകരിച്ച ലിംഗാർഡ് പെബാൾട്ടി ബോക്സിന് പുറത്ത് നിന്നുള്ള ഒരു സ്ട്രൈക്കിലൂടെ ഇംഗ്ലണ്ടിന്റെ മൂന്നാം ഗോൾ നേടി. 85ആം മിനുട്ടിൽ ലിംഗാർഡിന്റെ ക്രോസിൽ നിന്ന് ഒരു ഹെഡറിലൂടെ സാക ഗോൾ പട്ടിക പൂർത്തിയാക്കി.

ലോകകപ്പ് യോഗ്യത റൗണ്ടിൽ അഞ്ചു കളികൾ കളിച്ച ഇംഗ്ലണ്ട് അഞ്ചും വിജയിച്ച് 15 പോയിന്റുമായി ഗ്രൂപ്പ് ഐയിൽ ഒന്നാമത് നിൽക്കുകയാണ്‌.

Previous articleഇംഗ്ലണ്ടിന് മികച്ച തുടക്കം, ടെസ്റ്റ് ആവേശകരമായ അന്ത്യത്തിലേക്ക്‌
Next articleഫ്രാങ്ക് റിബറി സീരി എയിൽ തുടരും