ഇന്ത്യ ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയിൽ ഇന്ത്യ ആണ് ഫേവറിറ്റ്സ് എന്ന് നാസർ ഹൊസൈൻ. എന്നാൽ ഇംഗ്ലണ്ടിന്റെ ബാസ്ബോൾ ശൈലി ഇന്ത്യക്ക് വെല്ലുവിളിയാകും എന്നും മുൻ ഇംഗ്ലണ്ട് നായകൻ നാസർ ഹുസൈൻ പറഞ്ഞു. സ്റ്റോക്‌സിന്റെ നേതൃത്വത്തിൽ ഇംഗ്ലണ്ട് ടീം ഒരിക്കലും തളരില്ലെന്നും ഹോം സാഹചര്യങ്ങളിൽ മികച്ച വിജയം അവർ നേടിയിട്ടുണ്ടെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
“ഇന്ത്യയാണ് ഫേവറിറ്റ്സ്, പക്ഷേ ബാസ്‌ബോൾ ഒരു വെല്ലുവിളി ആകും. ബാസ്ബോൾ ഇതുവരെ നേരിടേണ്ടി വന്നവരെല്ലാം പ്രയാസപ്പെട്ടിട്ടുണ്ട്. ബെൻ സ്റ്റോക്‌സിന്റെയും ബ്രണ്ടൻ മക്കല്ലത്തിന്റെയും റെക്കോർഡ് വളരെ മികച്ചതാണ്, ഞാൻ അവരെ എഴുതിത്തള്ളില്ല.” നാസർ ഹൊസൈൻ പറഞ്ഞു.
“ബാസ്ബോൾ വളരെ വിജയകരമായിരുന്നു, പ്രത്യേകിച്ച് സ്വന്തം നാട്ടിൽ. ഇന്ത്യയും ഓസ്‌ട്രേലിയയും ആണ് ടൂർ ചെയ്യാൻ ഏറ്റവും ബുദ്ധിമുട്ടുള്ള രണ്ട് സ്ഥലങ്ങൾ. ഇത് ഇംഗ്ലണ്ടിന് വലിയ വെല്ലുവിളിയായിരിക്കും,” സ്കൈ സ്പോർട്സിനോട് സംസാരിക്കവെ ഹുസൈൻ പറഞ്ഞു.
“ഈ പുതിയ സമീപനം വീട്ടിൽ എങ്ങനെ ഇന്ത്യയിൽ പ്രവർത്തിക്കുമെന്ന് കാണാൻ ആഗ്രഹിക്കുന്നു.” അദ്ദേഹം കൂട്ടിച്ചേർത്തു.