ന്യൂസിലാന്‍ഡിലെ ആദ്യ ടി20 പരമ്പര ലക്ഷ്യമിട്ട് ഇന്ത്യ, ടോസ് നേടിയ ഇന്ത്യബൗളിംഗ് തിരഞ്ഞെടുത്തു

- Advertisement -

സെഡൻ പാർക്കിൽ പരമ്പര ലക്ഷ്യമിട്ട് ഇന്ത്യയും ന്യൂസിലാൻഡും മൂന്നാം ടി20 മത്സരത്തിൽ ഏറ്റുമുട്ടുന്നു. ടോസ് ഇന്ത്യ ബൗളിംഗ് നേടിയ തിരഞ്ഞെടുത്തു. ന്യൂസിലാൻഡ് മണ്ണിൽ ഇന്ത്യയുടെ ആദ്യ ടി20 പരമ്പരയാണ് രോഹിതും സംഘവും നോട്ടമിടുന്നത്. അതേസമയം ഏകദിന പരമ്പരയിലേറ്റ കനത്ത തോൽവിക്ക് പകരം വീട്ടുകയായിരിക്കും ന്യൂസിലൻഡിന്റെ ലക്‌ഷ്യം. ഒരു മാറ്റത്തോടെ ആണ് ഇരു ടീമുകളും ഇറങ്ങുന്നത്.

ന്യൂസിലാണ്ട്: കോളിന്‍ മണ്‍റോ, ടിം സീഫെര്‍ട്ട്, കെയിന്‍ വില്യംസണ്‍, റോസ് ടെയിലര്‍, ഡാരല്‍ മിച്ചല്‍, കോളിന്‍ ‍ഡി ഗ്രാന്‍ഡോം, മിച്ചല്‍ സാന്റനര്‍, സ്കോട്ട് കുജ്ജെലെജിന്‍, ടിം സൗത്തി, ഇഷ് സോധി, ബ്ലൈർ തിക്‌സൺ

ഇന്ത്യ: രോഹിത് ശര്‍മ്മ, ശിഖര്‍ ധവാന്‍, ഋഷഭ് പന്ത്, വിജയ് ശങ്കര്‍, ദിനേശ് കാര്‍ത്തിക്, എംഎസ് ധോണി, ഹാര്‍ദ്ദിക് പാണ്ഡ്യ, ക്രുണാല്‍ പാണ്ഡ്യ, ഭുവനേശ്വര്‍ കുമാര്‍, കുല്‍ദീപ്, ഖലീല്‍ അഹമ്മദ്

Advertisement