വീണ്ടും തകർന്ന് ദക്ഷിണാഫ്രിക്ക, ഇന്ത്യ കൂറ്റൻ ജയത്തിനരികെ

Photo: Twitter/@BCCI
- Advertisement -

മൂന്നാം ടെസ്റ്റിൽ ഫോളോ ഓൺ വഴങ്ങിയ ദക്ഷിണാഫ്രിക്ക കൂറ്റൻ തോൽവിക്കരികിൽ. ഒന്നാം ഇന്നിങ്സിൽ ഫോളോ ഓൺ വഴങ്ങി വീണ്ടും ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക ഒന്ന് പൊരുതാൻ പോലും ശ്രമിക്കാതെ തകരുകയായിരുന്നു. രണ്ടാം ടെസ്റ്റിന്റെ മൂന്നാം ദിവസം കളി അവസാനിക്കുമ്പോൾ ദക്ഷിണാഫ്രിക്ക 8 വിക്കറ്റ് നഷ്ടത്തിൽ 132 റൺസ് എടുത്തിട്ടുണ്ട്. ഇതോടെ ദക്ഷിണാഫ്രിക്കക്കെതിരെ ആദ്യമായി പരമ്പര തുത്തുവാരാനുള്ള അവസരമാണ് ഇന്ത്യക്ക് കൈവന്നിരിക്കുന്നത്.

ഇന്ത്യയുടെ ഒരു ഇന്നിംഗ്സ് ബാക്കി നിൽക്കെ ദക്ഷിണാഫ്രിക്ക നിലവിൽ 203 റൺസ് പിറകിലാണ്. ഈ നിലയിൽ ദക്ഷിണാഫ്രിക്കൻ വാലറ്റം എത്ര നേരം ഇന്ത്യയുടെ ജയം വൈകിപ്പിക്കും എന്ന് മാത്രമാവും നാലാം ദിനം അറിയുക. ഫോളോ ഓൺ വഴങ്ങിയ ദക്ഷിണാഫ്രിക്കയുടെ തകർച്ചക്ക് വഴി ഒരുക്കിയത് മുഹമ്മദ് ഷമിയും ഉമേഷ് യാദവുമാണ്. ഷമി മൂന്ന് വിക്കറ്റ് വീഴ്ത്തിയപ്പോൾ ഉമേഷ് യാദവ് രണ്ട് വിക്കറ്റ് വീഴ്ത്തി. മുൻ നിര ഒന്നൊന്നായി തകർന്നപ്പോൾ വാലറ്റത്ത് പൊരുതിയ ഡി ബ്രൂയ്നെ, ലിൻഡെ, പിഡിറ്റ് ത്രയമാണ് ദക്ഷിണാഫ്രിക്കയെ വമ്പൻ തകർച്ചയിൽ നിന്ന് രക്ഷിച്ചത്. 30റൺസുമായി ഡി ബ്രൂയ്നെ ക്രീസിലുണ്ട്.

Advertisement