ഈ വിക്കറ്റിൽ ഇതിലും നന്നായി ബാറ്റ് ചെയ്യണമായിരുന്നു – രോഹിത് ശര്‍മ്മ

Sports Correspondent

ഇന്ത്യയുടെ രണ്ടാം ഏകദിനത്തിലെ ബാറ്റിംഗ് തകര്‍ച്ചയെ നിശിചതമായി വിമര്‍ശിച്ച് രോഹിത് ശര്‍മ്മ. ഈ വിക്കറ്റ് 117 റൺസിന്റെ വിക്കറ്റല്ലായിരുന്നുവെന്നും ഇവിടെ കൂടുതൽ മെച്ചപ്പെട്ട ബാറ്റിംഗ് ഇന്ത്യയ്ക്ക് പുറത്തെടുക്കാനാകുമായിരുന്നുവെന്നും രോഹിത് പറഞ്ഞു.

തങ്ങള്‍ക്ക് വിക്കറ്റുകള്‍ അടിക്കടി വീണതിനാൽ തന്നെ വേണ്ടത്ര റൺസ് സ്കോര്‍ ബോര്‍ഡിൽ കൊണ്ടു വരാനായില്ലെന്നും രോഹിത് വ്യക്തമാക്കി. താനും വിരാടും കൂടി വേഗത്തിൽ 30-35 റൺസ് നേടിയെങ്കിലും താന്‍ പുറത്തായതോടെ കൂടുതൽ വിക്കറ്റുകള്‍ നഷ്ടമായത് തിരിച്ചടിയായി എന്നും രോഹിത് പറഞ്ഞു.

സ്റ്റാര്‍ക്ക് ഗുണമേന്മയുള്ള ബൗളറാണെന്നും ഓസ്ട്രേലിയയ്ക്കായി വര്‍ഷങ്ങളോളം ഇത്തരം പ്രകടനം താരം പുറത്തെടുക്കുന്നുണ്ടെന്നും രോഹിത് കൂട്ടിചേര്‍ത്തു. സ്റ്റാര്‍ക്കിന്റെ അഞ്ച് വിക്കറ്റ് നേട്ടത്തിൽ ആടിയുലഞ്ഞ ഇന്ത്യ 117 റൺസിന് ഓള്‍ഔട്ട് ആകുകയായിരുന്നു.