ഇന്ത്യയുടെ ജയം അർഹിച്ചതെന്ന് ഇംഗ്ലണ്ട് ക്യാപ്റ്റൻ മോർഗൻ

Eoin Morgan England
- Advertisement -

ഇംഗ്ലണ്ടിനെതിരായ ഒന്നാം ഏകദിന മത്സരത്തിൽ ഇന്ത്യയുടെ ജയം അവർ അർഹിച്ചതാണെന്ന് ഇംഗ്ലണ്ട് ക്യാപ്റ്റൻ ഓയിൻ മോർഗൻ. 20 റൺസിന് ഒരു മത്സരത്തിൽ തോൽക്കുന്നതിനേക്കാൾ നല്ലത് ഇങ്ങനെ തോൽക്കുന്നതാണെന്നും ഇംഗ്ലണ്ട് ക്യാപ്റ്റൻ പറഞ്ഞു. ആദ്യ ഏകദിനത്തിൽ ഇന്ത്യയോട് 66 റൺസിന് തോറ്റതിന് ശേഷം സംസാരിക്കുകയായിരുന്നു ഇംഗ്ലണ്ട് ക്യാപ്റ്റൻ.

മികച്ച ഓപ്പണിങ് കൂട്ടുകെട്ട് ലഭിച്ചിട്ടും അത് മുതലെടുക്കാനാവാത്തതാണ് ഇംഗ്ലണ്ടിന്റെ തോൽവിക്ക് കാരണമെന്നും ഇംഗ്ലണ്ട് ക്യാപ്റ്റൻ കൂട്ടിച്ചേർത്തു. ഇന്ത്യയുടെ 317റൺസിന് മറുപടിയായി ഇറങ്ങിയ ഇംഗ്ലണ്ട് ആദ്യ വിക്കറ്റിൽ തന്നെ 89 പന്തിൽ നിന്ന് 135 റൺസ് കൂട്ടിച്ചേർത്തെങ്കിലും തുടർന്ന് ഇംഗ്ലണ്ട് ബാറ്റിംഗ് നിര തകരുകയായിരുന്നു. അടുത്ത മത്സരത്തിന് ഇറങ്ങുമ്പോൾ തങ്ങളുടെ പദ്ദതികൾ കുറച്ച് മെച്ചപ്പെട്ട രീതിയിൽ നടപ്പിൽ വരുത്തണമെന്നും മോർഗൻ പറഞ്ഞു. ഇന്നത്തെ ജയത്തോടെ മൂന്ന് മത്സരങ്ങളുടെ പരമ്പരയിൽ ഇന്ത്യ 1-0ന് മുൻപിലെത്തി.

Advertisement